യുദ്ധത്തിൽ ജേതാക്കളില്ല; നരേന്ദ്ര മോദി

By Syndicated , Malabar News
Modi
Ajwa Travels

ജെർമനി: റഷ്യ-യുക്രൈൻ പ്രശ്‌നത്തിന് ചർച്ചയിലൂടെ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിൽ ഇരു രാജ്യവും ജേതാക്കളാകില്ലെന്ന് ഇന്ത്യൻ യൂറോപ്യന്‍ പര്യടനത്തില്‍ ജര്‍മ്മന്‍ ചാന്‍സിലറുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം നടത്തിയ സംയുക്‌ത പ്രസ്‌താവനയിൽ പ്രധാനമന്ത്രി വ്യക്‌തമാക്കി.

‘യുദ്ധത്തില്‍ ആരും ജേതാക്കളാകുന്നില്ല. ആഗോള സമാധാനത്തിന് തന്നെ യുദ്ധം വെല്ലുവിളിയാണ്. ഇന്ത്യ സമാധാനത്തിനൊപ്പമാണ്. ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകണം’- മോദി പറഞ്ഞു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം. നാളെ കോപ്പന്‍ ഹേഗനില്‍ നടക്കുന്ന ഇന്ത്യ-നോര്‍ഡിക്ക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

Read also: കള്ളക്കേസില്‍ കുടുക്കി; പ്രധാന മന്ത്രിക്ക് പങ്കെന്ന് ജിഗ്‌നേഷ് മേവാനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE