ഗൗതം മേനോനും ചിമ്പുവും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘വെന്ത് തനിന്തത് കാടി’ന്റെ പുതിയ ക്യാരക്‌ടർ പോസ്‌റ്റർ പങ്കുവെച്ച് നീരജ് മാധവ്. ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് നീരജ് മാധവ് അവതരിപ്പിക്കുന്നത്.
പിറന്നാൾ ദിനത്തിൽ തന്നെ പോസ്‌റ്റർ പങ്കുവെക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണെന്നും കുറിച്ചുകൊണ്ടാണ് ധീരജ് തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.
View this post on Instagram
എആർ റഹ്‌മാൻ ആണ് ചിത്രത്തിന് ഈണം പകരുന്നത്. വെൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമിക്കുന്നത്.
കയാടു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ രാധിക ശരത്കുമാറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. മലയാളി നടൻ സിദ്ദിഖ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
‘വിണൈതാണ്ടി വരുവായ’, ‘അച്ചം എൻപത് മടമയ്യടാ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന സിനിമയാണ് ‘വെന്ത് തനിന്തത് കാട്’. ചിത്രത്തിന്റെ ടീസർ നേരത്തെ തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്‌തിരുന്നു.
Most Read: ഇനിമുതല്‍ വനിതാ ഐപിഎല്ലും; നിര്‍ണായക പ്രഖ്യാപനവുമായി ഗാംഗുലി