നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങും; കട്‌ജുവിന് എതിരെ പ്രതിഷേധം ശക്തം

By Desk Reporter, Malabar News
Markandey-Katjul_Sep-19
Ajwa Travels

ന്യൂ ഡെൽഹി: സ്‍ത്രീ വിരുദ്ധ പ്രസ്‌താവന നടത്തിയ സുപ്രീം കോടതി മുൻ ജഡ്‌ജി മാർക്കണ്ഡേയ കട്‌ജുവിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. എന്തുകൊണ്ടാണ് കട്‌ജുവിനെ പോലെ ഒരു വ്യക്തിയിൽ നിന്ന് ഇത്തരം വിലകുറഞ്ഞ പ്രസ്‌താവന വരുന്നതെന്ന് ചിലർ അദ്ദേഹത്തിന്റെ മറുപടിക്ക് കമന്റ് ചെയ്‌തു. സ്‍ത്രീകളുടെ കമന്റ് മാത്രം കാണുന്ന കട്‌ജു, അവർക്കു മാത്രം എപ്പോഴും മറുപടി നൽകുന്നുവെന്നും ചിലർ പരിഹാസരൂപേണ കമന്റ് ചെയ്യുന്നുണ്ട്.

Katju's-reply_Sep-19
കട്‌ജുവിന്റെ വിവാദമായ മറുപടി

കട്‌ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റ് ചെയ്‌ത യുവതിക്ക് കട്‌ജു നൽകിയ മറുപടിയാണ് വിവാദങ്ങൾക്ക് വഴിവച്ചത്. നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങും എന്നായിരുന്നു കട്‌ജുവിന്റെ മറുപടി. ഇതിനു പിന്നാലെ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ കട്‌ജുവിനെതിരെ പ്രതിഷേധവുമായി നിരവധി പേർ രം​ഗത്തെത്തുകയായിരുന്നു.

മുൻപും സ്‍ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കട്‌ജു വിമര്‍ശിക്കപ്പെട്ടിരുന്നു. 2015ല്‍ ബിജെപി എംപി ഷാസിയ ഇല്‍മിയാണോ കിരണ്‍ ബേദിയാണോ കൂടുതല്‍ സുന്ദരിയെന്ന കട്‌ജുവിന്റെ ചോദ്യമായിരുന്നു വിമര്‍ശനത്തിന് ഇടയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE