ജിയോ ഫോണില്‍ പുതിയ ക്രിക്കറ്റ് ആപ്പ് എത്തി; നേടാം റിലയന്‍സ് വൗച്ചറുകളും

By Staff Reporter, Malabar News
tech image_malabar news
Ajwa Travels

ജിയോയുടെ ഏറ്റവും പുതിയ ആപ്‌ളിക്കേഷന്‍ പുറത്ത്. ജിയോ ഫോണിന് വേണ്ടി പുതിയ ക്രിക്കറ്റ് ആപ്‌ളിക്കേഷന്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചു. ജിയോ ഫോണുകളിലാണ് ഈ പുതിയ ക്രിക്കറ്റ് ആപ്‌ളിക്കേഷന്‍ ലഭിക്കുക. ഇതോടെ ഐപിഎല്‍ അടക്കമുള്ള മാച്ചുകളുടെ ലൈവ് അപ്ഡേഷനുകളും മറ്റ് വിവരങ്ങളുമെല്ലാം ഈ പുതിയ ജിയോ ക്രിക്കറ്റ് ആപ്പിലൂടെ ഉപഭോക്‌താക്കള്‍ക്ക് അരികിലെത്തും.

വണ്‍ സ്‌റ്റോപ്പ് ക്രിക്കറ്റ് ഡെസ്‌റ്റിനേഷന്‍‘ എന്നാണ് കമ്പനി ഈ പുതിയ ആപ്‌ളിക്കേഷന് നല്‍കിയ വിശേഷണം. ഈ ആപ്പിലൂടെ ലൈവ് സ്‌കോറുകള്‍, അപ്കമിംഗ് ക്രിക്കറ്റ് മാച്ചുകള്‍ എന്നിങ്ങനെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉപഭോക്‌താക്കള്‍ക്ക് ലഭ്യമാകും.

Read Also: ടൊവിനോ-ആഷിഖ് അബു കൂട്ടുകെട്ട് വീണ്ടും; അന്നാ ബെന്‍ നായിക

മലയാളം അടക്കം 9 ഭാഷകള്‍ ഈ ജിയോ ക്രിക്കറ്റ് ആപ്‌ളിക്കേഷനില്‍ ലഭിക്കും എന്നതാണ് ഈ ആപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷത. മാത്രവുമല്ല ഇതിലൂടെ റിലയന്‍സ് വൗച്ചര്‍ കോണ്ടെസ്‌റ്റുകളും നടക്കും. അങ്ങനെ സ്‌പെഷ്യല്‍ ക്വിസ്സിലൂടെയും മറ്റും ഇതുവഴി 1000 രൂപവരെയുള്ള റിലയന്‍സ് വൗച്ചറുകള്‍ ഉപഭോക്‌താക്കള്‍ക്ക് സ്വന്തമാക്കുവാനും അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE