ഇന്ത്യൻ കരകൗശല മേഖലക്ക് ഊർജമേകാൻ ‘സ്വദേശ് സ്‌റ്റോർ’; ആരംഭിച്ചു റിലയൻസ്

മുകേഷ് അംബാനിയുടെ റിയലൻസ് റീട്ടെയിലിന്റെ ആദ്യ 'സ്വദേശ് സ്‌റ്റോർ' ഹൈദരാബാദിലാണ് ആരംഭിച്ചിരിക്കുന്നത്.

By Trainee Reporter, Malabar News
Swadesh Store
Swadesh Store
Ajwa Travels

ഇന്ത്യയിലെ പരമ്പരാഗത കലാകാരൻമാരെയും കരകൗശല വിദഗ്‌ധരെയും പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കരകൗശല മേഖലക്ക് ഊർജമേകാൻ ‘സ്വദേശ് സ്‌റ്റോർ’ ആരംഭിച്ചു റിലയൻസ്. മുകേഷ് അംബാനിയുടെ റിയലൻസ് റീട്ടെയിലിന്റെ ആദ്യ ‘സ്വദേശ് സ്‌റ്റോർ’ ഹൈദരാബാദിലാണ് ആരംഭിച്ചിരിക്കുന്നത്. റിലയൻസ് ഫൗണ്ടേഷന്റെ സ്‌ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി സ്‌റ്റോർ ഉൽഘാടനം ചെയ്‌തു.

ഇന്ത്യൻ കലാകാരൻമാരുടെ കഴിവും വൈദഗ്ധ്യവും ജനങ്ങൾക്ക് മുന്നിലേക്ക് സ്വദേശ് സ്‌റ്റോറുകളിലൂടെ എത്തുമെന്ന് നിത അംബാനി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ പുരാതന കലകളും കരകൗശല വസ്‌തുക്കളും സംരക്ഷിക്കാനും പ്രോൽസാഹിപ്പിക്കാനുമുള്ള ഞങ്ങളുടെ എളിയ സംരംഭമാണിത്. കൂടാതെ, രാജ്യത്തെ കരകൗശല തൊഴിലാളികൾക്കുള്ള ആദരവുമാണിതെന്നും നിത അംബാനി പറഞ്ഞു.

സ്വദേശ് സ്‌റ്റോറുകളിലൂടെ കലാകാരൻമാർക്ക് അവർ അർഹിക്കുന്ന ആഗോള അംഗീകാരം നേടിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട്, ഇന്ത്യയിലുടനീളം മാത്രമല്ല, യുഎസിലും യൂറോപ്പിലും സ്വദേശ് സ്‌റ്റോറുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും നിത അംബാനി പറഞ്ഞു.

ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ആദ്യ സ്വദേശ് സ്‌റ്റോർ 20,000 ചതുരശ്ര അടിയിൽ നിർമിച്ചതാണ്. ഇന്ത്യയിലെ കഴിവുറ്റ കരകൗശല വിദഗ്‌ധർ കൈകൊണ്ട് നിർമിച്ച നിരവധി ഉൽപ്പന്നങ്ങളുടെ ഒരു ശേഖരം ഇവിടെയുണ്ട്. കൂടാതെ, സ്വദേശ് സംരംഭത്തിന്റെ ഭാഗമായി, റിലയൻസ് ഫൗണ്ടേഷൻ ‘ആർട്ടിസാൻ ഇനിഷ്യേറ്റിവ് ഫോർ സ്‌കിൽ എൻഹാൻസ്മെന്റ്’ കേന്ദ്രങ്ങൾ ഇന്ത്യയിലുടനീളം സ്‌ഥാപിക്കാനും പദ്ധതിയുണ്ട്.

 Entertainment | ക്രൈം ഡ്രാമയുമായി ഷൈൻ നിഗവും സണ്ണി വെയ്‌നും; ‘വേല’ തിയേറ്ററിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE