തിയേറ്ററുകളെ ഇളക്കിമറിക്കാൻ ‘വേല’ എത്തുന്നു. ഷൈൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘വേല’ നവംബർ പത്തിന് റിലീസ് ചെയ്യും. (Vela Movie Release) ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. സിൻസിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ് ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഷൈൻ നിഗവും സണ്ണി വെയ്‌നും കിടിലൻ പോലീസ് ഗെറ്റപ്പിലാണ് എത്തുന്നത്.
നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്‌ത് എം സജാസ് രചന നിർവഹിച്ച ചിത്രമാണ് ‘വേല’. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. പാലക്കാടിലെ ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. ക്രൈം ഡ്രാമ ഗണത്തിൽപ്പെടുത്താവുന്ന ചിത്രത്തിൽ ശക്‌തമായ പോലീസ് കഥാപാത്രങ്ങളെയാണ് ഷൈൻ നിഗവും സണ്ണി വെയ്‌നും അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ ഉല്ലാസ് അഗസ്‌റ്റിൻ എന്ന പോലീസ് ഉദ്യോഗസ്‌ഥനായി ഷൈൻ നിഗവും മല്ലികാർജുൻ എന്ന പോലീസ് കഥാപാത്രത്തെ സണ്ണി വെയ്‌നും അവതരിപ്പിക്കുന്നു. ഇവർക്ക് പുറമെ സിദ്ധാർഥ് ഭരതനും ശ്രദ്ധേയമായ പോലീസ് കഥാപാത്രവുമായി എത്തുന്നുണ്ട്. അതിഥി ബാലനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘RDX’ന്റെ വിജയത്തിന് ശേഷം സംഗീത സംവിധായകൻ സാം സിഎസ് ഒരുക്കുന്ന ഗാനങ്ങളും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.
ചിത്ര സംയോജനം: മഹേഷ് ഭുവനേഷ്, ഛായാഗ്രഹണം: സുരേഷ് രാജൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, കലാസംവിധാനം: ബിനോയ് തലക്കുളത്തൂർ, വസ്‌ത്രലങ്കാരം: ധന്യ ബാലകൃഷ്‌ണൻ, കൊറിയോഗ്രാഹി: കുമാർ ശാന്തി, മേക്കപ്പ്: അമൽ ചന്ദ്രൻ, പിആർഒ: പ്രതീഷ് ശേഖർ തുടങ്ങിയവർ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ്.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം