കൊളത്തൂരിൽ എസ്‌വൈഎസിന് പുതുനേതൃത്വം; സോൺ യൂത്ത് കൗൺസിൽ സമാപിച്ചു

By Desk Reporter, Malabar News
SYS Kolathur Office bearers
പ്രസിഡണ്ട് മുസ്‌തഫ അഹ്സനി, ജനറൽ സെക്രട്ടറി ശൗക്കത്തലി പനങ്ങാങ്ങര, ഫിനാൻസ് സെക്രട്ടറി എംപി ശരീഫ് സഖാഫി
Ajwa Travels

കൊളത്തൂർ: എസ്‌വൈഎസ്‌ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് സംസ്‌ഥാന വ്യാപകമായി നടന്നുവരുന്ന എസ്‌വൈഎസ്‌ സോൺ യൂത്ത് കൗൺസിൽ കൊളത്തൂരിലും നടന്നു. ധാർമിക യൗവനത്തിന്റെ സമരസാക്ഷ്യം എന്ന ശീർഷകത്തിലാണ് യൂത്ത് കൗൺസിൽ നടന്നുവരുന്നത്.

അലവി സഖാഫി കൊളത്തൂരാണ് ഉൽഘാടനം നിർവഹിച്ചത്. കെ ശിഹാബുദ്ദീൻ അംജദി പാങ്ങ് അധ്യക്ഷത വഹിച്ചു. എസി ഇബ്റാഹീം മുസ്‌ലിയാർ പതാക ഉയർത്തി. കെസി സൈതലവി ബാഖവി വളപുരം പ്രാർഥന നിർവഹിച്ചു. പഠന സെഷന് എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് നേതൃത്വം നൽകി.

സിയാറത്തിന് സയ്യിദ് ഹസൻ ജിഫ്രി നേതൃത്വം നൽകി. അബ്‌ദുറഹീം കരുവള്ളി, മുഈനുദ്ദീൻ സഖാഫി, പിപി മുജീബുറഹ്‌മാൻ, എസികെ പാങ്ങ്, പികെ മുഹമ്മദ് ശാഫി, ഉമർ മുസ്‌ലിയാർ, കെടി അസ്‌കറലി സഖാഫി, വിവിഎ അസീസ് ഹാജി, എൻ ബശീർ, ജവാദ് മൂർക്കനാട് എന്നിവർ കൗൺസിലിൽ പ്രസംഗിച്ചു.

പികെ മുസ്‌തഫ അഹ്സനിയെ പ്രസിഡണ്ടായും വികെ ശൗക്കത്തലിയെ (ശൗക്കത്തലി പനങ്ങാങ്ങര) ജനറൽ സെക്രട്ടറിയായും ഹാഫിള് എംപി മുഹമ്മദ് ശരീഫ് സഖാഫി ഫിനാൻസ് സെക്രട്ടറിയായും അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുത്തു.

ശറഫുദ്ദീൻ സഅദി, ഫള്ൽ ആബിദ് സഖാഫി എന്നിവർ വൈസ് പ്രസിഡണ്ടുമാരായും അബ്‌ദുനാസർ സഅദി കരുപറമ്പ്, പിവി ഹനീഫ സഖാഫി, സഈദ് സഖാഫി പാങ്ങ്, പിടി റശീദ് കെപി കുളമ്പ്, മുജീബ് മിസ്ബാഹി, കെകെ അലി കട്ടുപ്പാറ എന്നിവർ സെക്രട്ടറിമാരായും ചുമതലയേറ്റു.

Most Read: ഒമർ അബ്‌ദുള്ളയും കുടുംബവും വീണ്ടും വീട്ടുതടങ്കലിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE