സംസ്‌ഥാനത്ത് പുതിയ മദ്യശാലകൾ ആരംഭിക്കാൻ ബെവ്കോ ശുപാർശ; കൂടുതൽ തൃശൂരിൽ

By Team Member, Malabar News
New Liqour Shops In Kerala Most At Thrissur
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി ആരംഭിക്കാൻ ബെവ്കോ ശുപാർശ ചെയ്‌ത മദ്യശാലകളിൽ ഏറ്റവും കൂടുതൽ എണ്ണം തൃശൂർ ജില്ലയിൽ. 23 മദ്യശാലകൾ തൃശൂരിൽ ആരംഭിക്കാനാണ് ശുപാർശ നൽകിയിരിക്കുന്നത്. ആകെ 175 പുതിയ മദ്യശാലകൾ സംസ്‌ഥാനത്ത് ആരംഭിക്കാനാണ് ബെവ്കോയുടെ ശുപാർശ.

ജനസാന്ദ്രത കണക്കിലെടുത്ത് നഗര പ്രദേശങ്ങളിൽ 91 മദ്യശാലകളും, ഗ്രാമ പ്രദേശങ്ങളിൽ 84 മദ്യശാലകളും ആരംഭിക്കാനാണ് ബെവ്കോ ശുപാർശയിൽ വ്യക്‌തമാക്കിയത്‌. എന്നാൽ ഇതിൽ ഏതൊക്കെ മദ്യശാലകളാണ് പുതുതായി ആരംഭിക്കുകയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

ബെവ്കോയുടെ ശുപാർശ പ്രകാരം തിരുവനന്തപുരം-22, കൊല്ലം-18, പത്തനംതിട്ട-6, ആലപ്പുഴ-21, കോട്ടയം-9, ഇടുക്കി-6, എറണാകുളം-11, തൃശൂർ-23, പാലക്കാട്-14, മലപ്പുറം-12, കോഴിക്കോട്-12, വയനാട്-5, കണ്ണൂർ-11, കാസർഗോഡ്-5 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും ആരംഭിക്കുന്ന മദ്യശാലകൾ. നേരത്തെ പൂട്ടിപ്പോയ മദ്യശാലകളാണ് ഇപ്പോൾ തുറക്കുന്നവയിൽ മിക്കവയും.

Read also: ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; പാചകവാതക സിലിണ്ടറിന് 3.50 രൂപയുടെ വർധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE