കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, മമ്ത; ‘ഭ്രമം’ ഒരുങ്ങുന്നു

By Team Member, Malabar News
prithviraj
Ajwa Travels

മലയാളത്തിന്റെ പ്രിയതാരങ്ങളായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മമ്ത മോഹന്‍ദാസ് എന്നിവര്‍ ഒന്നിച്ചെത്തുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ‘ഭ്രമം’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും, സംവിധാനവും നിര്‍വഹിക്കുന്നത് രവി കെ ചന്ദ്രനാണ്. ജനുവരി 27ആം തീയതി എറണാകുളത്ത് വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.

എപി ഇന്റർ‌നാഷണല്‍സിന്റെ ബാനറിലാണ് ഭ്രമം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്‍മി, അനന്യ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശരത് ബാലന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജാക്‌സ് ബിജോയ് ആണ്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ഇന്ത്യയില്‍ നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചയാളാണ് രവി കെ ചന്ദ്രന്‍. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത്. രണ്ട് ഫിലിം ഫെയര്‍ അവാര്‍ഡും, ഒരു സതേണ്‍ ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കിയ അദ്ദേഹം ആയുധ എഴുത്ത്, ബോയ്സ്, ബ്ളാക്ക്, സാവരിയ, ഏഴാം അറിവ്, ഗജനി തുടങ്ങിയ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read also : ‘ആര്‍ആര്‍ആര്‍’ ക്ളൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു; ചിത്രം പങ്ക് വച്ച് രാജമൗലി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE