സുരാജ് നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു

By News Bureau, Malabar News
suraj venjaramoodu
Ajwa Travels

സൂരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപക് പറമ്പോൾ, സുദേവ് നായർ, ജാഫർ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

കട് ടു ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറിൽ എഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്‌ണൻ, ടിആർ രഘുരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിനോദ് ഇല്ലംപ്പള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് പിഎസ് സുബ്രഹ്‌മണ്യനാണ്.

സുധീഷ്, അലൻസിയാർ, പദ്‌മരാജ് രതീഷ്, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്‌മി ബോബൻ, അഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്‌ജു പത്രോസ്, രമാദേവി കോഴിക്കോട്, ഗംഗാ നായർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

മറ്റ് അണിയറ പ്രവർത്തകർ: സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- ടോബി ജോൺ, കല- അപ്പുണ്ണി സാജൻ, മേക്കപ്പ്- ജിത്തു, വസ്‌ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, സ്‌റ്റിൽസ്- പ്രേംലാൽ പട്ടാഴി, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് ഡയറക്‌ടർ- ബേബി പണിക്കർ, ആക്ഷൻ- മാഫിയ ശശി, ഓഡിയോഗ്രഫി- എം ആർ രാജാകൃഷ്‌ണൻ, സൗണ്ട് ഡിസൈൻ- വിക്കി, കിഷൻ.

Most Read: നടിയെ ആക്രമിച്ച കേസ്; വിഐപിയെ തിരിച്ചറിഞ്ഞതായി സൂചന 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE