കേരളത്തിന് പുതിയ കായിക നയം കൊണ്ടുവരും; മന്ത്രി വി അബ്‌ദുറഹ്‌മാൻ

By Staff Reporter, Malabar News
V-Abdurahman
കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ
Ajwa Travels

തിരുവനന്തപുരം: കേരളത്തിന് വേണ്ടി സമ​ഗ്രമായ കായിക നയം സർക്കാർ ഉടൻ രൂപീകരിക്കുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. ഇതിനായി എല്ലാ ജില്ലകളിലും നേരിട്ടെത്തി സന്ദ‍ർശനം നടത്തി അടിസ്‌ഥാനപരമായി ഒരുക്കേണ്ട സൗകര്യങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും വി അബ്‌ദുറഹ്‌മാൻ കൊച്ചിയിൽ പറഞ്ഞു. എറണാകുളം ജില്ലയിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കായിക നയം രൂപീകരിക്കുന്നതിന് ആവശ്യമായ ചർച്ചകൾ തുടരുകയാണ്. കായിക മേഖലയുമായി ബന്ധപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ചകളും സന്ദ‍ർശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഓരോ ജില്ലയിലെയും കായിക രംഗത്തെ സൗകര്യങ്ങൾ വിലയിരുത്തുന്നുണ്ട്. എറണാകുളം കളക്‌ടർ, കൊച്ചി മേയർ, ജില്ലയിലെ എംഎൽഎമാർ എന്നിവരുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തി.

മഹാരാജാസ് ഗ്രൗണ്ടിന്റെ ശോച്യാവസ്‌ഥ പരിഹരിക്കും. ഇതിനായി തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും. കോവിഡിന് ശേഷമുള്ള സമയം കായിക മേഖലയുടെ ഉന്നമനത്തിന് പദ്ധതികൾ കൊണ്ടുവരും. കായിക യുവജന മന്ത്രാലയത്തിന്റെ റീജിയണൽ ഓഫിസ് കൊച്ചിയിൽ സ്‌ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

വനിതകൾക്ക് വേണ്ടി ഫുട്ബോൾ അക്കാദമി സ്‌ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കായിക രംഗത്ത് വലിയ മാറ്റങ്ങൾ വരണം. 850 കോടി രൂപ കഴിഞ്ഞ സർക്കാർ കായികരം​ഗത്തെ അടിസ്‌ഥാന സൗകര്യ വികസം മെച്ചപ്പെടുത്താൻ ചിലവഴിച്ചു. ആ രീതിയിലുള്ള ഇടപെടലുകൾ ഇനിയും തുടരും; മന്ത്രി എറണാകുളത്ത് പറഞ്ഞു.

Read Also: നിയമസഭാ കയ്യാങ്കളി കേസ്; വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE