പത്തനംതിട്ട: ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. സന്തോഷ്- മീന ദമ്പതികളുടെ നാല് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പാല്‍ നെറുകയില്‍ കയറിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗനമം.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുഞ്ഞിന് പാല് കൊടുത്ത ശേഷം അമ്മ മീന ഉറങ്ങിപ്പോയിരുന്നു. പിന്നീട് ഉണർന്നപ്പോഴാണ് കുഞ്ഞിന്റെ വായില്‍ നിന്ന് രക്‌തം വരുന്നതായി കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.
നിലവിൽ കുട്ടിയുടെ മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.
പോലീസ് സംഭവസ്‌ഥലത്തും ആശുപത്രിയിലും എത്തി വിവരങ്ങള്‍ ശേഖരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Most Read: എംജി സർവകലാശാല കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ശുപാർശ