സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ; സന്ദീപ് നായര്‍ മാപ്പ് സാക്ഷി

By Team Member, Malabar News
NIA-mizoram explosive
Representational image
Ajwa Travels

കൊച്ചി : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതികളായ സ്വപ്‍ന സുരേഷ്, സരിത്ത് എന്നിവരടക്കം 20 പേര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അതേസമയം തന്നെ എന്‍ഐഎ കുറ്റപത്രത്തില്‍ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കിയിട്ടുണ്ട്. കൊച്ചി എന്‍ഐഎ യൂണിറ്റ് തയ്യാറാക്കിയ കുറ്റപത്രം എന്‍ഐഎ പ്രത്യേക കോടതിയിലാണ് സമര്‍പ്പിച്ചത്.

കേസില്‍ ആകെ 35 പ്രതികളാണുള്ളത്. ഇതില്‍ എന്‍ഐഎ അറസ്‌റ്റ് ചെയ്‌ത 20 പേര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയത്. കുറ്റപത്രത്തില്‍ യുഎപിഎയിലെ 15, 16, 17 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ ആദ്യ അറസ്‌റ്റ് നടന്ന് 180 ദിവസം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ രാജ്യത്തിന്റെ സുരക്ഷ, കെട്ടുറപ്പ് എന്നിവ തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നും, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതികള്‍ ഫണ്ട് ശേഖരണം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

Read also : കോവിഡ് വാക്‌സിന്‍; പത്ത് ദിവസത്തിനകം വിതരണത്തിന് തയാറെന്ന് ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE