ദിലീപിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വിദേശബന്ധങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. കേസിൽ ഇറാൻ വംശജൻ അഹമ്മദ് ഗൊൽച്ചിന്റെ ഇടപെടലാണ് എൻഐഎ അന്വേഷിക്കുക. സാക്ഷികളെ മൊഴിമാറ്റാൻ ഗൊൽച്ചിൻ സഹായിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് എൻഐഎയുടെ സഹായം തേടിയിരിക്കുന്നത്.

ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും. ദുബായ് ആസ്‌ഥാനമായ പാർസ്‌ ഫിലിം സ്‌ഥാപകനാണ് ഗൊൽച്ചിൻ. ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരജ് ഈ സ്‌ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ജയിൽ മോചിതനായ ശേഷം ദിലീപ് ദുബായിലെത്തി ഗൊൽച്ചിനെ കണ്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്‌ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഗൊൽച്ചിനെ കുറിച്ചുള്ള വിവരങ്ങൾ സംവിധായകൻ ബാലചന്ദ്ര കുമാറാണ് പുറത്തുവിട്ടത്.

അതേസമയം, തെളിവുകൾ കയ്യിൽ ഉണ്ടായിരുന്നിട്ടും സംവിധായകൻ ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലേയെന്ന് കോടതി ആരാഞ്ഞു. എന്നാൽ അത്തരം കാര്യം ഈ ഘട്ടത്തിൽ പ്രസക്‌തമല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് കോടതി നോക്കേണ്ടത്. ദിലീപുമായി ബാലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Most Read: പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE