കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊച്ചിയിൽ നിശാപാർട്ടി

By Desk Reporter, Malabar News
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ കൊച്ചിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി. മട്ടാഞ്ചേരിയിലെ ജിഞ്ചർ ഹൗസിലാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി നടക്കുന്നത്. 750ൽ അധികം പേരാണ് ഈ നിശാപാർട്ടിയിൽ പങ്കെടുക്കുന്നത്. പോലീസ് ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാണ് നിശാപാർട്ടി.

ഒരാൾക്ക് രണ്ടായിരം രൂപ ഈടാക്കിയാണ് നിശാപാർട്ടിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. മാസ്‌ക് വയ്‌ക്കണമെന്ന നിർദേശമോ, സാമൂഹിക അകലമോ പാലിക്കാതെയാണ് പാർട്ടി നടത്തുന്നത്. പന്ത്രണ്ടോളം പോലീസ് ഉദ്യോഗസ്‌ഥരും ഡോഗ് സ്‌ക്വാഡും ഇവിടെ ഉണ്ട്.

Also Read:  പ്രധാനമന്ത്രിക്ക് ഹെലിപാഡ് നിർമിച്ചു; നാശനഷ്‌ടങ്ങള്‍ ബിജെപി വഹിക്കണമെന്ന് നഗരസഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE