സംസ്‌ഥാനത്ത് രാത്രികാല പട്രോളിങ് ശക്‌തിപ്പെടുത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

By News Desk, Malabar News
SI injured_2020 Sep 04
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രികാല പട്രോളിങ് ശക്‌തിപ്പെടുത്താന്‍ ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശം. രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ പട്രോളിങ് ശക്‌തമാക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ബീറ്റ് പട്രോളിങ്, നൈറ്റ് പട്രോളിങ്, ബൈക്ക് പട്രോളിങ് എന്നിവയ്‌ക്കായി സംഘങ്ങളെ നിയോഗിച്ചതായി ഡിജിപി അറിയിച്ചു.

ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമാണ് നടപടി. ഒന്നിടവിട്ട ദിവസങ്ങളില്‍ എസ്‌ഐമാര്‍ രാത്രികാല പട്രോളിങിന് പങ്കെടുക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. പട്രോളിങ് പരിശോധിക്കാന്‍ ഇന്‍സ്‌പെക്‌ടര്‍മാരെയും സബ് ഡിവിഷണല്‍ പോലീസ് ഓഫിസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഹൈവേ പട്രോള്‍ വാഹനങ്ങളും കണ്‍ട്രോള്‍ റൂം വാഹനങ്ങളും രാത്രികാല പട്രോളിങ്ങിനായി ഉപയോഗപ്പെടുത്താനും സംസ്‌ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. സംസ്‌ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും ഡിജിപി സര്‍ക്കുലര്‍ ഇറക്കി. ആശുപത്രികളിലെ പോലീസ് എയ്‌ഡഡ്‌ പോസ്‌റ്റുകള്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

National News: ബംഗാളിലെ മുതിർന്ന കോൺഗ്രസ് നേതാവ് മുയിനുൾ ഹഖ് പാർട്ടി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE