സത്യമംഗലം കടുവാസങ്കേതം വഴിയുള്ള രാത്രിയാത്രാ നിരോധനം ഇന്ന് മുതൽ

By Trainee Reporter, Malabar News
Satyamangalam Tiger Reserve night travle banned

പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ എളുപ്പ മാർഗമായ സത്യമംഗലം കടുവാ സങ്കേതം വഴിയുള്ള രാത്രിയാത്രാ നിരോധനം ഇന്ന് മുതൽ. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് നിരോധനം. ചരക്കു വാഹങ്ങൾക്ക് വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെയും സ്വകാര്യ വാഹനങ്ങൾ, ചെറിയ വണ്ടികൾ, നാലുചക്ര വാഹനങ്ങൾ എന്നിവക്ക് രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെയുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

വന്യജീവികൾ വണ്ടിയിടിച്ച് കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ നൽകിയ ഹരജിയിലാണ് കോടതിയുടെ വിധി. 2019ൽ ഈറോഡ് കളക്‌ടർ യാത്രാനിരോധനത്തിന് ഉത്തരവ് ഇറക്കിയിരുന്നെങ്കിലും പ്രദേശവാസികളുടെ എതിർപ്പ് മൂലം നടപ്പിലാക്കിയിരുന്നില്ല. സത്യമംഗലം കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതാ പാലക്കാട്, കോയമ്പത്തൂർ, ഈറോഡ് ജില്ലകളിൽ ഉള്ളവർക്ക് മൈസൂരുവിലേക്ക് പോവുന്നതിനുള്ള ഏറ്റവും എളുപ്പ വഴിയാണിത്.

പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഉള്ളവരെല്ലാം ഈ വഴിയാണ് മൈസൂരുവിലേക്ക് പോവുന്നത്. യാത്രാ നിരോധനം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്നലെ ഈറോഡ് കളക്‌ടർ വിവിധ വകുപ്പുമേധാവികളുടെ യോഗം വിളിച്ചിരുന്നു. നിരോധനം ഇന്ന് മുതൽ തന്നെ നടപ്പിലാക്കുമെന്ന് സത്യമംഗലം കടുവ സംരക്ഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ അറിയിച്ചു.

Most Read: സംപ്രേഷണ വിലക്ക് നീക്കണം; മീഡിയ വൺ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE