ഒരു ആയങ്കിയും ശിക്ഷിക്കപ്പെടില്ല, പ്രതികൾക്ക് രാഷ്‌ട്രീയ കവചം; കുഞ്ഞാലിക്കുട്ടി

By Staff Reporter, Malabar News
Kunhalikutty
Ajwa Travels

മലപ്പുറം: സ്വർണക്കടത്ത് കേസ് പ്രതികൾക്ക് രാഷ്‌ട്രീയ കവചമുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനായി ശക്‌തമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കും; കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള പോലീസ് രാഷ്‌ട്രീയ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അവസ്‌ഥയാണെങ്കിൽ പ്രതിപക്ഷം ശക്‌തമായി ഇടപെടും. കണ്ണിൽ പൊടിയിടാനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. സ്വർണക്കടത്ത് കേസിൽ ഒരു ആയങ്കിയും ശിക്ഷിക്കപ്പെടാൻ പോകുന്നില്ല. ഈ കേസിലെ സിപിഎമ്മിനുള്ള പങ്കിൽ ആർക്കും സംശയമില്ല. പ്രതികളുടെ പശ്‌ചാത്തലം മാത്രം നോക്കിയാൽ മതിയെന്നും രാഷ്‌ട്രീയമായ സഹായം തന്നെയാണ് പ്രതികളുടെ സുരക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read Also: മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവിന്റെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവൻ; ഷാഫി പറമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE