വീടുകളിലെ ക്വാറന്റെയ്ൻ; നാളെ മുതൽ റിസ്‌റ്റ് ബാന്റ് ധരിക്കേണ്ടെന്ന് അബുദാബി

By Team Member, Malabar News
Abu Dhabi
Ajwa Travels

അബുദാബി: വീടുകളിൽ ക്വാറന്റെയ്‌നിൽ കഴിയുന്ന രാജ്യാന്തര യാത്രക്കാരും, കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും നാളെ മുതൽ റിസ്‌റ്റ് ബാന്റ് ധരിക്കേണ്ടെന്ന് വ്യക്‌തമാക്കി അബുദാബി. എന്നാൽ കോവിഡ് പോസിറ്റിവായി കഴിയുന്ന ആളുകൾ നിർബന്ധമായും റിസ്‌റ്റ്‌ ബാന്റ് ധരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

കൂടാതെ ഹോം ക്വാറന്റെയ്ൻ നടപടികൾ കർശനമായി പാലിക്കുന്നതിനും, മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും, ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ നിരീക്ഷണത്തിനും കൂടുതൽ അംഗീകാരം നൽകിയതായി അബുദാബി അടിയന്തിര ദുരന്ത നിവാരണ സമിതി വ്യക്‌തമാക്കി.

അതേസമയം തന്നെ രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ പൊതുജനാരോഗ്യവും സുരക്ഷയും നിലനിർത്തുന്നതിനും, രാജ്യത്തിന്റെ സുസ്‌ഥിരത കാത്തുസൂക്ഷിക്കുന്നതിനും  മുൻകതലുകൾ പാലിക്കണമെന്ന് താമസക്കാരോടും സന്ദർശകരോടും സമിതി അഭ്യർഥിക്കുകയും ചെയ്‌തു.

Read also: ‘ഒരു പരീക്ഷയും ജീവനേക്കാൾ വലുതല്ല’; വിദ്യാർഥികളുടെ ആത്‌മഹത്യയിൽ നടൻ സൂര്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE