ആളും ആരവവുമില്ല; ഈ മഴക്കാലത്ത് ‘പാലൂര്‍കോട്ട’ കാഴ്ചക്കാരില്ലാതെ തനിച്ച്

By Staff Reporter, Malabar News
malabar image_malabar news
Paloor Kotta Waterfall
Ajwa Travels

മലപ്പുറം: പാറക്കൂട്ടങ്ങള്‍ക്ക് ഇടയില്‍ പ്രകൃതി ഒരുക്കിയ കാട്ടരുവിയുടെ നയനമനോഹര കാഴ്ച നുകരാന്‍ ഇത്തവണ ആള്‍ക്കൂട്ടമില്ല. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോട് ചേര്‍ന്ന് കിടക്കുന്ന മാലാപ്പറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലായി സ്ഥിതി ചെയ്യുന്ന പാലൂര്‍കോട്ട വെള്ളച്ചാട്ടം ആണ് ഇത്തവണ കോവിഡ് കാരണം പ്രവേശനം വിലക്കിയതോടെ കാഴ്ചക്കാരുടെ ആരവമില്ലാതെ തനിച്ചാകുന്നത്.

മഴക്കാലത്താണ് വെള്ളച്ചാട്ടം കാണാനും നീരാടാനും ഏറ്റവും അധികം ആളുകള്‍ ഇവിടെ എത്തുന്നത്. പച്ചപ്പ് നിറഞ്ഞ ചെങ്കുത്തായ കുന്നിന്‍ മുകളില്‍ നിന്ന് പാലുപോലെ ഒഴുകി പതിക്കുന്ന വെള്ളച്ചാട്ടത്തിന്‌റെ മനോഹാരിത ആസ്വദിക്കാന്‍ നിരവധി പേരാണ് ഇവിടെ എത്തിച്ചേരാറ്. ജൂണ്‍ മുതല്‍ നവംബര്‍ വരെ സമൃദ്ധമായി ജലമൊഴുകുന്ന ഇവിടേക്ക് കേരളത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ നിന്നുപോലും സന്ദര്‍ശകര്‍ എത്താറുണ്ട്. എന്നാല്‍ ഇത്തവണ കൊറോണ എല്ലാം തകിടം മറിക്കുകയായിരുന്നു.

malabar image_malabar news

ആരെയും മോഹിപ്പിക്കുന്ന ഈ വെള്ളച്ചാട്ടത്തെ കുറിച്ച് കേരളത്തിന് പുറമെ അധികമാര്‍ക്കും അത്ര അറിവില്ല. ആദ്യം കേള്‍ക്കുമ്പോള്‍ ‘കോട്ട’ എന്ന് തെറ്റിദ്ധരിക്കപ്പെടാവുന്ന ഈ പ്രദേശത്തിന്റെ പേരിന് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. ടിപ്പുസുല്‍ത്താന്‍ പാലക്കാട്ടു നിന്ന് മലബാറിലേക്കുള്ള യാത്രയില്‍ ശത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ ഒളിച്ചുതാമസിച്ച സ്ഥലമായിട്ടാണ് പാലൂര്‍ കോട്ടയെ കണക്കാക്കുന്നത്. ഈ വെള്ളച്ചാട്ടത്തിന്‌റെ മുകളില്‍ നിന്ന് നോക്കിയാല്‍ കിലോ മീറ്ററോളം ദൂരെ ആക്രമിക്കാന്‍ വരുന്നവരെ കാണാന്‍ കഴിയുമായിരുന്നത്രേ. ശത്രുക്കള്‍ക്ക് പെട്ടെന്ന് ഇതിനു മുകളിലേക്ക് കയറാന്‍ കഴിയില്ല എന്നതും ടിപ്പു ഈ സ്ഥലം ഒളിസങ്കേതമായി തിരഞ്ഞെടുക്കാന്‍ കാരണമായി. ഈ കഥകളുടെയെല്ലാം അവശേഷിപ്പായി ഇന്ന് ഈ വെള്ളച്ചാട്ടവും പ്രദേശവും മാത്രമേ ഉള്ളൂ.

ഏകദേശം 500 അടിയോളം ഉയരത്തില്‍ നിന്നും രണ്ട് തട്ടായി പാറക്കെട്ടുകളിലൂടെ ഇവിടെ വെള്ളം ഒഴുകുന്നു. താഴേക്ക് പതിക്കുന്ന വെള്ളം പിന്നീട് ചാലിലൂടെ ഒഴുകി തോട്ടില്‍ ചേരുന്നു. കടുങ്ങപുരം വഴിയും മാലാപറമ്പ് പാലച്ചോട് വഴിയും സന്ദര്‍ശകര്‍ക്ക് പാലൂര്‍ കോട്ടയിലെത്താന്‍ കഴിയും. കോവിഡ് പ്രതിസന്ധികള്‍ എല്ലാം മാറി വീണ്ടും വെള്ളച്ചാട്ടം വൈകാതെ തന്നെ കാണാം എന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

Also Read: 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE