എട്ട് മാസമായി ശമ്പളമില്ല; താത്കാലിക ജെഎച്ച്‌ഐമാർ ദുരിതത്തിൽ

By Trainee Reporter, Malabar News
No salary for eight months; Temporary junior health inspectors in distress
Representational Image

വയനാട്: കോവിഡ് മുന്നണി പോരാളികളായ താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. അഡ്‌ഹോക്ക് വ്യവസ്‌ഥയിൽ താത്കാലികമായി ഏഴ് ജെഎച്ച്‌ഐ മാരെയാണ് ജില്ലയിൽ നിയമിച്ചത്. മുള്ളൻകൊല്ലി പിഎച്ച്സി, പുൽപ്പള്ളി സിഎച്ച്സി, നൂൽപ്പുഴ എഫ്എച്ച്സി, പേര്യ സിഎച്ച്സി എന്നിവിടങ്ങളിലാണ് ഇവർ ജോലി ചെയ്യുന്നത്. കഴിഞ്ഞ ജൂൺ മാസം മുതൽ ഇവർക്ക് ഒരുരൂപ പോലും ശമ്പളമായി ലഭിച്ചിട്ടില്ല.

കോവിഡ് ഉൾപ്പടെയുള്ള രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾ, ബോധവൽക്കരണം, വാക്‌സിനേഷൻ പ്രക്രിയ എന്നിവയിലെല്ലാം നിർണായക പങ്ക് വഹിക്കുന്നവരാണിവർ. ഹെഡ് ഓഫ് അക്കൗണ്ടിൽ പണം ഇല്ലാത്തത് കൊണ്ടാണ് ശമ്പളം മുടങ്ങുന്നതെന്നാണ് ഇവർക്ക് ലഭിച്ച മറുപടി. ഡിഎംഒ മുതൽ ആരോഗ്യവകുപ്പ് ഡയറക്‌ടർ വരെയുള്ളവർക്ക് നിവേദനം നൽകിയെങ്കിലും നിരാശയായിരുന്നു ഫലം.

നിലവിൽ വണ്ടിക്കൂലി ഉൾപ്പടെയുള്ള ദൈനംദിന കാര്യങ്ങൾക്കായി മറ്റുള്ളവരിൽ നിന്ന് കടം വാങ്ങേണ്ട ഗതികേടിലാണിവർ. വാടകയും മറ്റു ചിലവുകളും കൊടുക്കാൻ നിവൃത്തിയില്ല. പലരും കടക്കെണിയിലാണ്. അതേസമയം, സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും വിഷയം ആരോഗ്യവകുപ്പ് ഡയറക്‌ടർ ഓഫിസിൽ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ സക്കീന അറിയിച്ചു.

Most Read: ടി നസ്‌റുദ്ദീന്റെ മരണം; ഇന്ന് സംസ്‌ഥാന വ്യാപകമായി കടകള്‍ അടച്ചിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE