യാത്രക്കാർക്ക് ടിക്കറ്റില്ല, കണ്ടക്‌ടർമാർക്ക് ലൈസൻസും; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

By Trainee Reporter, Malabar News
The Department of Motor Vehicles has tightened the inspection on the Kottapuram bridge
Representational image
Ajwa Travels

പാലക്കാട്: യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെയും കണ്ടക്‌ടർമാർക്ക് ലൈസൻസ് ഇല്ലാതെയും സർവീസ് നടത്തിയ ബസുകൾക്കെതിരെ നടപടി. 17 സ്വകാര്യ ബസുകൾക്കെതിരെയാണ് മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. പാലക്കാട്-കൊളപ്പുള്ളി പാതയിൽ ലക്കിടി ഭാഗത്ത് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

ഏഴ് ബസുകളിലെ കണ്ടക്‌ടർമാർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. ഒമ്പത് ബസുകളിൽ ടിക്കറ്റ് നൽകാതെയാണ് സർവീസ് നടത്തിയിരുന്നത്. ആദ്യഘട്ടമെന്ന നിലയിൽ മുന്നറിയിപ്പ് നൽകുകയും ചെറിയ തുക പിഴ ചുമത്തുകയും ചെയ്‌തതായി ഉദ്യോഗസ്‌ഥർ അറിയിച്ചു. ഒറ്റപ്പാലം ജോയിന്റ് ആർടിഒ സിയു മുജീബിന്റെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബസുകൾക്കെതിരെ നടപടിയെടുത്തത്.

Most Read: മെട്രോ പാലത്തിലെ ചെരിവ്; വിശദ പരിശോധന വേണമെന്ന് ഇ ശ്രീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE