പുതിയ ഹെഡ്ഫോണുകള്‍, നെക്ക്ബാന്‍ഡുകള്‍, വയര്‍ലെസ് സ്‌പീക്കറുകൾ അവതരിപ്പിച്ച് നോയ്‌സ്‌ 

By News Desk, Malabar News
MalabarNews_noise products
Ajwa Travels

ആക്റ്റീവ് നോയ്‌സ്‌ ക്യാന്‍സലേഷന്‍ (ANC) ഹെഡ്ഫോണുകള്‍ ഉള്‍പ്പെടെ ആറ് പുതിയ ഓഡിയോ ഉല്‍പ്പന്നങ്ങള്‍ നോയ്‌സ്‌ ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് ബ്ളൂടൂത്ത് ഹെഡ്ഫോണുകള്‍ (നോയ്‌സ്‌ ഡിഫൈ, നോയ്‌സ്‌ വണ്‍), വയര്‍ലെസ് സ്‌പീക്കർ (നോയ്‌സ്‌ വൈബ്), മൂന്ന് നെക്ക്ബാന്‍ഡുകള്‍ (നോയ്‌സ്‌ ട്യൂണ്‍ സ്‌പോർട്ട് 2, നോയ്‌സ്‌ ട്യൂണ്‍ എലൈറ്റ് സ്‌പോർട്ട്, നോയ്‌സ്‌ ട്യൂണ്‍ ആക്റ്റീവ് പ്‌ളസ്) എന്നിവ കമ്പനി അവതരിപ്പിച്ചു.

ഇന്ത്യയിലെ ഉപഭോക്‌താക്കളെ ഏറ്റവും മികച്ച ഓഡിയോ അനുഭവത്തിന് സാക്ഷ്യം വഹിക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഒരുമിച്ച് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി നോയ്‌സ്‌ പറഞ്ഞു. കമ്പനിയുടെ #AudioForAll എല്ലാ ക്യാംപെയ്നും കീഴിലാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത്.

1,299 രൂപ വിലവരുന്ന നോയ്‌സ്‌ വണ്‍ ഹെഡ്ഫോണുകള്‍ ഇന്ന് ഡിസംബര്‍ 5 മുതല്‍ ഫ്ലിപ്‌കാർട്ടില്‍ വില്‍പ്പനക്കെത്തും. രണ്ട് കളര്‍ വേരിയന്റുകളില്‍ ഈ ഡിവൈസ്  ഫ്ലിപ്‌കാർട്ടില്‍ വരുന്നു. ഓണ്‍- ഇയര്‍ ഹെഡ്ഫോണുകളില്‍ 40 എംഎം ഡ്രൈവറുകള്‍ വരുന്ന ഇത് ട്രൂ ബാസ് ടെക്‌നോളജി ഉപയോഗിക്കുന്നു. 90 ഡിഗ്രി റൊട്ടേഷനും മടക്കാവുന്ന സവിശേഷതയുമായാണ് അവ വരുന്നത്. ഹെഡ്ഫോണുകള്‍ക്ക് 16 മണിക്കൂര്‍ വരെ പ്‌ളേബാക്ക് വാഗ്‌ദാനം ചെയ്യാന്‍ കഴിയും.

1,299 രൂപ വിലവരുന്ന നോയിസ് വൈബ് ഒരു വയര്‍ലെസ് സ്‌പീക്കറാണ്. സ്‌റ്റോണ്‍ ഗ്രേ, ഒലിവ് ഗ്രീന്‍, റോസ് ബീജ്, മിഡ്നൈറ്റ് ബ്ളാക്ക് കളര്‍ വേരിയന്റുകളില്‍ ഇത് വിപണിയില്‍ വരുന്നു. വയര്‍ലെസ് സ്‌പീക്കർ വിഭാഗത്തിലേക്ക് കമ്പനിയുടെ ആദ്യ ഓഫര്‍ നോയിസ് വൈബ് അടയാളപ്പെടുത്തുന്നു.

നോയ്‌സ്‌ ട്യൂണ്‍ സ്പോര്‍ട്ട് 2 നെക്ക്ബാന്‍ഡ് 799 രൂപക്ക് ആമസോണ്‍ വഴി വാങ്ങാന്‍ ലഭ്യമാണ്. മിഡ്നൈറ്റ്ക്ക് ബ്ളാക്ക്, ഇലക്‌ട്രിക് ബ്ളൂ, ലൈം ഗ്രീന്‍, ഫിയറി ഓറഞ്ച് കളര്‍ വേരിയന്റുകളില്‍ ഇത് ലഭ്യമാകും. ട്യൂണ്‍ സ്‌പോർട്ട് നെക്ക്ബാന്‍ഡിന്റെ അപ്ഗ്രേഡ് ചെയ്‌ത പതിപ്പാണ് ഇത്, കൂടാതെ സൗണ്ട് ക്വാളിറ്റിയും മെച്ചപ്പെടുത്തിയിരിക്കുന്നു.

1,099 രൂപ വില വരുന്ന നോയിസ് ട്യൂണ്‍ എലൈറ്റ് സ്‌പോര്‍ട്ട് നെക്ക്ബാന്‍ഡിന് ഇന്ന് മുതല്‍ ഫ്ലിപ്‌കാർട്ട് വഴി വില്‍പ്പനക്ക് ലഭ്യമാണ്. സെസ്‌റ്റി ലൈം, ബ്രിസ്‌ക് ബ്ളൂ, ലൈവ്ളി ബ്ളാക്ക്, വിവിഡ് റെഡ് കളര്‍ ഓപ്ഷനുകളില്‍ ഇത് വാഗ്‌ദാനം ചെയ്യുന്നു. 1,299 രൂപ വിലവരുന്ന നോയിസ് ട്യൂണ്‍ ആക്റ്റീവ് പ്‌ളസ് നെക്ക്ബാന്‍ഡ് ആമസോണ്‍, ഫ്ലിപ്‌കാർട്ട് വഴി വാങ്ങാന്‍ ലഭ്യമാണ്. ഗാര്‍നെറ്റ് പര്‍പ്പിള്‍, സഫയര്‍ ബ്ളൂ, ജേഡ് ഗ്രീന്‍ തുടങ്ങിയ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇത വിപണിയില്‍ വരുന്നു.

Also Read: നെറ്റ്ഫ്ളിക്‌സ് കാണാം സൗജന്യമായി; ഓഫർ ഇന്നും നാളെയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE