സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനഃരാരംഭിക്കാൻ തീരുമാനം

By Team Member, Malabar News
controversial order of School noon meal scheme
Rep. Image
Ajwa Travels

തിരുവനന്തപുരം: ഫെബ്രുവരി 21ആം തീയതി മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനഃരാരംഭിക്കാൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ കളക്‌ടർമാരുമായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൂടാതെ അടുത്ത ആഴ്‌ച എല്ലാ ജില്ലകളിലും സ്‌കൂൾ തുറക്കൽ അവലോകന യോഗം ചേരാനും തീരുമാനമായി.

21ആം തീയതി മുതൽ സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ മലയോര, തീരദേശ മേഖലകളിലുള്ള സ്‌കൂളുകളിലെ ഹാജർ നില പരിശോധിക്കും. ഒപ്പം തന്നെ നാളെയും മറ്റന്നാളും സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചു.

സംസ്‌ഥാനത്ത് ഇതിനോടകം തന്നെ സ്‌കൂളുകൾ തുറന്നെങ്കിലും ഷിഫ്റ്റ് അടിസ്‌ഥാനത്തിൽ പകുതി വീതം കുട്ടികൾക്കാണ് ക്‌ളാസുകൾ നടക്കുന്നത്. നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് 21ആം തീയതി മുതൽ സ്‌കൂളുകൾ പൂർണ തോതിൽ തുറക്കാൻ തീരുമാനമായത്.

Read also: ലഖിംപൂർ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയിൽ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE