ഇനി ഇടതിനൊപ്പം; കെസി റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു

By Desk Reporter, Malabar News
Ajwa Travels

വയനാട്: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച കെപിസിസി വൈസ് പ്രസിഡണ്ടും വനിതാ കമ്മീഷൻ മുന്‍ അധ്യക്ഷയും സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയുമായ കെസി റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു. റോസക്കുട്ടിയെ ബത്തേരിയിലെ വീട്ടിലെത്തിയാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌തത്‌. മധുരം നല്‍കിയാണ് റോസക്കുട്ടിയെ ശ്രീമതി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌തത്‌. എംവി ശ്രേയാംസ് കുമാറും റോസക്കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

വയനാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷ സ്‌ഥാനാർഥികള്‍ക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് റോസക്കുട്ടി പറഞ്ഞു. അൽപസമയം മുൻപാണ് കെസി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവച്ചത്. വൈസ് പ്രസിഡണ്ട് സ്‌ഥാനം മാത്രമല്ല എല്ലാ പാർട്ടി പദവികളും, പാർട്ടി അംഗത്വവും രാജിവച്ചു. കൽപ്പറ്റ സീറ്റ് സംബന്ധിച്ച് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു റോസക്കുട്ടി.

നാല് പതിറ്റാണ്ടുകൾ കോൺഗ്രസിന് ഒപ്പം പ്രവർത്തിച്ച വ്യക്‌തിയാണ് റോസക്കുട്ടി. സ്‌ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനം മടുത്താണ് പാർട്ടി വിട്ടതെന്ന് റോസക്കുട്ടി പറഞ്ഞിരുന്നു.

സ്‌ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി പൊട്ടിക്കരയേണ്ടിവരികയും തല മുണ്ഡനം ചെയ്യേണ്ടിവരികയും ചെയ്യുന്ന അവസ്‌ഥയാണ് കോണ്‍ഗ്രസിലുള്ളത്. ഇത്തരത്തിലുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും റോസക്കുട്ടി പറഞ്ഞു.

മതനിരപേക്ഷതയുടെ നിലപാട് ഉയര്‍ത്തി പിടിക്കുന്നതിലും വര്‍ഗീയ ശക്‌തികളെ നേരിടുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെടുകയാണ്. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ കൂടിവരികയാണ്. ഗ്രൂപ്പ് നേതാക്കളെ പ്രീതിപ്പെടുത്തിയാല്‍ ഏതു സ്‌ഥാനത്തും എത്താം എന്ന സ്‌ഥിതിയുണ്ട്. വയനാട്ടില്‍ ഇനി ഹൈക്കമാന്റിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് സംശയമുണ്ട്. അതുകൊണ്ട് ഇനി കോൺഗ്രസിൽ തുടരുന്നതില്‍ അർഥമില്ലെന്നും രാജി പ്രഖ്യാപിച്ച് റോസക്കുട്ടി പറഞ്ഞിരുന്നു.

Also Read:  എൻഡിഎക്ക് തിരിച്ചടി; പത്രിക തള്ളിയ നടപടിയിൽ ഇടപെടില്ലെന്ന് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE