ശബരിമലയെ രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്

By News Desk, Malabar News

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്. തിരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ നേട്ടത്തിന് വിശ്വാസികളെ സ്വാധീനിക്കാന്‍ ശബരിമലയെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.

ശബരിമല സ്‍ത്രീ പ്രവേശനം സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശബരിമലയെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് നേട്ടത്തിന് മാത്രമാണെന്ന് എന്‍എസ്എസ് ആരോപിച്ചു.

കേന്ദ്ര ഭരണത്തിലിരിക്കുന്ന ബിജെപിക്ക് നിയമം കൊണ്ടുവരാമായിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ കോൺഗ്രസിന് വിശ്വാസം സംരക്ഷിക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാമായിരുന്നു എന്നും എന്‍എസ്എസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സംസ്‌ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്താനോ നിയമ നിര്‍മാണത്തിലൂടെ പ്രശ്‌നം പരിഹരിക്കാനോ ശ്രമിച്ചില്ലെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടി.

Read Also: ഡോളര്‍ കടത്ത് കേസ്; ലഫീര്‍ മുഹമ്മദിന്റെ സ്‌ഥാപനങ്ങളില്‍ റെയ്ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE