കോവിഡ്; രാജ്യത്ത് 66 ലക്‌ഷം കടന്ന് രോഗബാധിതര്‍, രോഗമുക്‌തി 84.34 ശതമാനം

By Team Member, Malabar News
Malabarnews_corona in india
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി : കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം രാജ്യത്ത് ഉയര്‍ന്ന് തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് രോഗ ബാധിതരായ ആളുകളുടെ എണ്ണം 74442 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6623815 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 903 ആണ്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 102685 ആയി ഉയര്‍ന്നിട്ടുണ്ട്. 934427 ആളുകളാണ് രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച് ചികിൽസയില്‍ കഴിയുന്നവരുടെ എണ്ണം.

രാജ്യത്ത് പ്രതിദിന രോഗബാധ ഒരു ലക്‌ഷത്തിനടുത്ത് എത്തിയ ഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രോഗവ്യാപനം അതില്‍ നിന്നും താഴേക്ക് വന്നത് ആശ്വാസം പകരുന്ന കാര്യമാണ്. തുടര്‍ച്ചയായി 90000 നു മുകളിലായിരുന്നു അന്ന് കോവിഡ് ബാധിതരുടെ എണ്ണം. എന്നാല്‍ ഇപ്പോള്‍ 75000 നു താഴേക്ക് രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഒപ്പം തന്നെ രോഗമുക്‌തി നിരക്ക് 84.34 ശതമാനം ആയി ഉയര്‍ന്നത് കൂടുതല്‍ പ്രതീക്‌ഷ നല്‍കുന്ന കാര്യമാണ്.

Read also : ലൈഫ് മിഷന്‍; യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE