ഒഡീഷ ട്രെയിൻ അപകടം; 12 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു- മരണസംഖ്യ 300ലേക്ക്

ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. അമ്പതിലേറെ പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം പൂർത്തിയായതായി എൻഡിആർഎഫിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കി. ട്രെയിൻ ഗതാഗതം പുനഃസ്‌ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്‌ഥാനത്തിൽ പുരോഗമിക്കുകയാണ്.

By Trainee Reporter, Malabar News
Odisha train disaster
Ajwa Travels

ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരണസംഖ്യ കൂടുന്നു. ട്രെയിനിൽ കുടുങ്ങിയ 12 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം മുന്നൂറിലേക്ക് കടന്നിരിക്കുകയാണെന്നാണ് പ്രാഥമിക വിവരം. ആയിരത്തിലേറെ  പേർക്ക് പരിക്കേറ്റു. അമ്പതിലേറെ പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം പൂർത്തിയായതായി എൻഡിആർഎഫിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കി.

ട്രെയിൻ ഗതാഗതം പുനഃസ്‌ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്‌ഥാനത്തിൽ പുരോഗമിക്കുകയാണ്. ആയിരത്തിലേറെ തൊഴിലാളികൾ കർമരംഗത്തുണ്ട്. ബുധനാഴ്‌ച രാവിലെയോടെ ഗതാഗതം പുനഃസ്‌ഥാപിക്കാനാണ് ശ്രമമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. മറിഞ്ഞ 21 കോച്ചുകളും ഉയർത്തി.

അപകടത്തിന്റെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌തതായി റെയിൽവേ അധികൃതർ അറിയിച്ചു. പാളം കൂട്ടിയോജിപ്പിക്കൽ ജോലി പുരോഗമിക്കുകയാണ്. തകരാറിലായ വൈദ്യുതി ലൈനിന്റെ അറ്റകുറ്റപ്പണിയും തുടരുകയാണ്. സ്‌ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് ഒഡീഷയിലെത്തും. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘവും ഇന്ന് അപകടസ്‌ഥലം സന്ദർശിക്കും.

അപകടത്തിന് മുമ്പുള്ള ദിവസങ്ങളിൽ ട്രാക്കിലെ ഇന്റർലോക്കിങ് സംവിധാനത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നതായും ഇതിലെ പിഴവ് അപകടത്തിന്റെ കാരണമാകാമെന്നും സൂചനയുണ്ട്. എന്നാൽ, സിഗ്‌നലിങ് പിഴവ് അപകടത്തിന് കാരണമായോയെന്നത് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. റെയിൽവേ ഉന്നതതല അന്വേഷണ സംഘം ഒഡീഷയിലെ ബാലസോറിലെ അപകടസ്‌ഥലത്ത്‌ തുടരുകയാണ്.

അതേസമയം, ട്രെയിൻ ദുരന്തത്തെ തുടർന്ന് 28 ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമെയാണിത്. ഇതോടെ അപകട ശേഷം റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയി. യുദ്ധകാല അടിസ്‌ഥാനത്തിൽ പാളം പൂർവ സ്‌ഥിതിയിലാക്കുക എന്നതാണ് റെയിൽവേയുടെ പ്രാഥമിക ലക്ഷ്യം.

Most Read: ഒഡീഷ ട്രെയിൻ ദുരന്തം; കുറ്റക്കാർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കും-പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE