ഒഡീഷ ട്രെയിൻ ദുരന്തം; കുറ്റക്കാർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കും-പ്രധാനമന്ത്രി

ഒഡീഷ ട്രെയിൻ അപകടത്തിൽ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണസംഖ്യ 288 ആയി. ആയിരത്തിലേറെ പേർക്ക് പരിക്കുണ്ട്. ഇവരിൽ 56 പേരുടെ നില ഗുരുതരമാണെന്ന് റെയിൽവേ അറിയിക്കുന്നു. ഇന്ന് ഉച്ചയോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്. ദുരന്തത്തിൽ ഉന്നതതല അന്വേഷണവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
Odisha train disaster
Ajwa Travels

ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിന് കാരണക്കാരായവർക്ക് എതിരേ ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്ത സ്‌ഥലവും ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. പരിക്കേറ്റവർക്ക് മികച്ച ചികിൽസ ഉറപ്പാക്കുമെന്നറിയിച്ച പ്രധാനമന്ത്രി, രക്ഷാപ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്‌തു.

‘ബാലസോറിൽ ഉണ്ടായ അപകടത്തിൽ നിന്ന് പാഠം ഉൾക്കൊള്ളും. പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. വേദനാജനകമായ സംഭവമാണിത്. പരിക്കേറ്റവരെ സന്ദർശിച്ചു. ചികിൽസയിൽ വീഴ്‌ച വരുത്തില്ല. ഗുരുതരമായ സംഭവമാണിത്. എല്ലാ കോണുകളിൽ നിന്നും അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന ശിക്ഷ നൽകും’- പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് വൈകിട്ട് 3.45 ഓടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി ദുരന്തസ്‌ഥലത്ത് എത്തിയത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി എത്തിയത്. സ്‌ഥിതിഗതികൾ വിലയിരുത്തിയ പ്രധാനമന്ത്രി, രക്ഷാപ്രവർത്തകരുമായി ആശയവിനിമയം നടത്തി.

ഒഡീഷ ട്രെയിൻ അപകടത്തിൽ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണസംഖ്യ 288 ആയി. ആയിരത്തിലേറെ പേർക്ക് പരിക്കുണ്ട്. ഇവരിൽ 56 പേരുടെ നില ഗുരുതരമാണെന്ന് റെയിൽവേ അറിയിക്കുന്നു. ഇന്ന് ഉച്ചയോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്. ദുരന്തത്തിൽ ഉന്നതതല അന്വേഷണവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

അപകട കാരണം കോറമണ്ഡൽ എക്‌സ്‌പ്രസിന്റെ പിഴവാണെന്ന് റെയിൽവെ സ്‌ഥിരീകരിച്ചു. ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്‌പ്രസ്‌ ട്രാക്ക് തെറ്റിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായി. മെയിൻ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡൽ എക്‌സ്‌പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടിയതാണ് അപകടത്തിന് കാരണമായത്. നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ ആദ്യം ഇടിച്ചത് കോറമണ്ഡൽ എക്‌സ്‌പ്രസ് ആണെന്നും മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നും പരിശോധിച്ച ഉദ്യോഗസ്‌ഥർ സംശയം ഉന്നയിച്ചിട്ടുണ്ട്.

Most Read: സംസ്‌ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE