ലോക്ക്ഡൗണിന്റെ മറവിൽ വഴിപാട് തട്ടിപ്പ്; ഇ-പൂജ വെബ്സൈറ്റിനെതിരെ മലബാർ ദേവസ്വം ബോർഡ്

By Staff Reporter, Malabar News
e_pooja fraud

കോഴിക്കോട്: ലോക്ക്ഡൗണിന്റെ മറവിൽ വഴിപാടും, പൂജ തട്ടിപ്പുമായി ഓൺലൈന്‍ വെബ്സൈറ്റ്. ഇ-പൂജ എന്ന വെബ്സൈറ്റ് മുഖേനയാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാട് നടത്താനെന്ന പേരിൽ തട്ടിപ്പ് നടന്നത്.

ക്ഷേത്രങ്ങളിൽ വിവിധ പൂജകളും വഴിപാടുകളും നടത്തിത്തരാമെന്ന് പറഞ്ഞ് ഓൺലൈനായി പണം വാങ്ങിയാണ് തട്ടിപ്പ്. ഭക്‌തരെ കബളിപ്പിച്ച് പണം തട്ടുന്നതായി ശ്രദ്ധയിൽപെട്ടതായി മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ അറിയിച്ചു.

ദേവസ്വം ബോർഡോ ക്ഷേത്ര ഭരണാധികാരികളോ ഇത്തരത്തിൽ വഴിപാടിനോ മറ്റോ ഒരു വെബ്സൈറ്റിനും ചുമതല നൽകിയിട്ടില്ലെന്ന് കമ്മീഷണർ വ്യക്‌തമാക്കി. വഴിപാട്, പൂജ, ക്ഷേത്രവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട മറ്റു സേവനങ്ങൾ എന്നിവക്ക് അതത് ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെയും സമാനമായ രീതിയിൽ തട്ടിപ്പ് നടന്നിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിനെ മറയാക്കി ആയിരുന്നു അന്ന് തട്ടിപ്പിന് ശ്രമം നടന്നത്.

Malabar News: ജില്ലയിൽ പുതിയ ഓക്‌സിജൻ സെപ്പറേഷൻ യൂണിറ്റ് സജ്‌ജം; വിതരണം ഒരാഴ്‌ചക്കുള്ളിൽ തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE