ജില്ലയിൽ പുതിയ ഓക്‌സിജൻ സെപ്പറേഷൻ യൂണിറ്റ് സജ്‌ജം; വിതരണം ഒരാഴ്‌ചക്കുള്ളിൽ തുടങ്ങും

By Staff Reporter, Malabar News
oxygen-plant
Ajwa Travels

പാലക്കാട്: അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന എയര്‍ സെപ്പറേഷന്‍ യൂണിറ്റ് വടക്കഞ്ചേരിയില്‍ ഉൽഘാടനത്തിന് ഒരുങ്ങുന്നു. ഒരാഴ്‌ചക്കുള്ളില്‍ ഈ പ്ളാന്റില്‍ നിന്ന് ആശുപത്രികളിലേക്ക് ഓക്‌സിജൻ എത്തിതുടങ്ങും പാലക്കാട് വടക്കഞ്ചേരി കണച്ചിപരുതയിലാണ് ഓക്‌സിജൻ നിർ‍മാണ യൂണിറ്റ് തയ്യാറാക്കിയിട്ടുള്ളത്.

അന്തരീക്ഷ വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിക്കുന്ന എയര്‍ സെപ്പറേഷന്‍ യൂണിറ്റിന്റെ ട്രയല്‍ പൂര്‍ത്തിയായി. അടുത്തയാഴ്‌ചയോടെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണമാരംഭിക്കുമെന്നാണ് ഓക്‌സിലിയം കമ്പനി ഉടമ പറയുന്നത്.

പ്രതിദിനം എണ്ണൂറു സിലിണ്ടറുകള്‍ നിറക്കാനുള്ള സൗകര്യമാണ് ടാങ്കിലുള്ളത്. എണ്ണൂറ് സിലിണ്ടറുകള്‍ക്കുള്ള ഓക്‌സിജൻ സംഭരിച്ചു വയ്‌ക്കാനുള്ള ടാങ്കുകളും തയ്യാറാണ്. വൈദ്യുതി മുടക്കമുള്‍പ്പടെയുള്ള പ്രതിസന്ധികളില്‍ വലിയ ടാങ്കുകളിലെ ഓക്‌സിജന്‍ സിലിണ്ടറുകളില്‍ നിറച്ചുപയോഗിക്കാം. ഏഴുകോടിയോളം രൂപയാണ് പ്ളാന്റിന്റെ നിര്‍മാണ ചിലവ്. പാലക്കാട് ജില്ലയിലേക്കുള്ള വിതരണത്തിനാണ് മുന്‍ഗണനയെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാവും വിതരണം.

Read Also: തീരമേഖലകളിൽ മഴയും കടലാക്രമണവും; മൂന്ന് ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE