ഭോപാല്‍: മധ്യപ്രദേശ് തലസ്‌ഥാനമായ ഭോപാലില്‍ ഡീസലിനും പെട്രോളിനും റെക്കോഡ് വില. പെട്രോള്‍ വില 90 രൂപയും ഡീസല്‍ വില 80 രൂപയും കടന്നു. 90.05 രൂപയാണ് ലിറ്ററിന്. ഡീസല്‍ വില 80.10 ആയി. പെട്രോള്‍ വിലയില്‍ 22 പൈസയുടെയും ഡീസല്‍ വിലയില്‍ 31 പൈസയുടെയും വര്‍ധനവാണുണ്ടായത്. മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് മധ്യപ്രദേശിലെ ഉയര്‍ന്ന വാറ്റ് നികുതിയാണ് വില ഇത്രയും ഉയരാന്‍ കാരണമെന്ന് പമ്പുടമകളുടെ അസോസിയേഷന്‍ വിശദീകരിക്കുന്നു.
Read also: പ്രക്ഷോഭങ്ങൾക്കൊടുവിൽ സർക്കാരെത്തി; കർഷകരുമായി ചർച്ചക്കൊരുങ്ങി കേന്ദ്രം