സ്വത്ത് തര്‍ക്കം; പത്തനംതിട്ടയില്‍ മകനും മരുമകളും ചേര്‍ന്ന് വൃദ്ധനെ മര്‍ദിച്ചു

By News Desk, Malabar News
MalabarNews_old people
Representational Image
Ajwa Travels

പത്തനംതിട്ട: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പത്തനംതിട്ട വലഞ്ചുഴിയിൽ വൃദ്ധന് ക്രൂരമര്‍ദനം. തോണ്ട മണ്ണില്‍ റഷീദി(75)നാണ് മകനിൽ നിന്നും മരുമകളിൽ നിന്നും ക്രൂരമർദനം ഏൽക്കേണ്ടിവന്നത്. ഇന്നലെയാണ് സംഭവം നടന്നത്. സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലേയ്‌ക്ക്‌ എത്തുകയായിരുന്നു.

പിതാവിനെ മകന്‍ ഷാനവാസ്, ഭാര്യ ഷീബ, ഇവരുടെ സഹോദരന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. അതിക്രൂരമായ മര്‍ദനമാണ് ഇദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നത്. സമീപവാസികള്‍ പകര്‍ത്തിയ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ദൃശ്യം പകര്‍ത്തുന്നതിനിടെ സമീപവാസികള്‍ക്ക് നേരെയും ഇവര്‍ കയര്‍ത്തു. സംഭവത്തില്‍ ഷാനവാസിനും ഭാര്യയ്‌ക്കും സഹോദരനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അറസ്‌റ്റ് ചെയ്‌ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു.

Also Read: ‘സംസ്‌ഥാനത്തിന്റെ നടുവൊടിഞ്ഞു കിടക്കുമ്പോള്‍ ഭരണാധികാരികൾ കാമ്പസ് വീരകഥകൾ പ്രചരിപ്പിക്കുന്നു’; കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE