സംസ്‌ഥാനത്ത് 4 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

By News Desk, Malabar News
covid committe
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ നാല് പേർക്ക് കൂടി കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ ആദ്യ കേസിലെ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. മറ്റ് രണ്ടുപേരിൽ ഒരാൾ കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയും മറ്റൊരാൾ യുകെയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനിയുമാണ്. ഇതോടെ സംസ്‌ഥാനത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

യുകെയിൽ നിന്ന് എത്തിയ എറണാകുളം സ്വദേശിയിലായിരുന്നു സംസ്‌ഥാനത്തെ ആദ്യ ഒമൈക്രോൺ കേസ് റിപ്പോർട് ചെയ്‌തത്‌. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. സംസ്‌ഥാനത്ത്‌ അഞ്ച് കേസുകൾ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

Also Read: ലിംഗഭേദമില്ലാത്ത യൂണിഫോം; സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE