‘ബിജെപിയെ നാണംകെടുത്തരുത്’; ധാമിയുടെ ഏകീകൃത സിവിൽ കോഡ് പരാമർശത്തിൽ കപിൽ സിബൽ

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരം നിലനിർത്തിയാൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിലൂടെ നിങ്ങളുടെ പാർട്ടിയെയും നിങ്ങളെയും നാണം കെടുത്തരുതെന്ന് സിബൽ ധാമിയോട് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത് ഉത്തരാഖണ്ഡിൽ ബിജെപി തോൽക്കുകയാണ് എന്നതിന്റെ തെളിവാണെന്നും ധാമിക്ക് ചില നിയമോപദേശം ആവശ്യമാണെന്നും കപിൽ സിബൽ പറഞ്ഞു.

സംസ്‌ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയാൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് ധാമിയുടെ പ്രഖ്യാപനം. ബിജെപി പുതിയ മന്ത്രിസഭ രൂപീകരിച്ചാൽ ഉടൻ തന്നെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാനുള്ള ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ധാമി പറയുന്നു.

ഭരണഘടനക്ക് രൂപം നൽകിയവരുടെയും ഭരണഘടനയുടെ ആത്‌മാവിനെ ദൃഢമാക്കിയവരുടെയും സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡ് നടപ്പിലാകുന്നതോടെ സംസ്‌ഥാനത്തെ എല്ലാവർക്കും തുല്യ നീതി ലഭിക്കും. ലിംഗ സമത്വം, സാമൂഹിക സൗഹാർദം എന്നിവ ശക്‌തിപ്പെടുത്താൻ ഏകീകൃത സിവിൽ കോഡ് സഹായിക്കുമെന്നും പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.

Most Read: പൂക്കളിൽ വിസ്‌മയമൊരുക്കി മുഗൾ ഗാർഡൻ; ഇന്ന് മുതൽ ജനങ്ങൾക്ക് പ്രവേശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE