പൂക്കളിൽ വിസ്‌മയമൊരുക്കി മുഗൾ ഗാർഡൻ; ഇന്ന് മുതൽ ജനങ്ങൾക്ക് പ്രവേശനം

By Team Member, Malabar News
Mughal Garden Opens For Public From Today
Ajwa Travels

ന്യൂഡെൽഹി: പൂക്കളുടെ വർണ വിസ്‌മയവുമായി രാഷ്‌ട്രപതി ഭവനിലെ മുഗൾ ഗാർഡൻ പൊതുജനങ്ങൾക്കായി ഒരുങ്ങി. ഇന്ന് മുതൽ അടുത്ത ഒരു മാസത്തേക്ക് മുഗൾ ഗാർഡൻ പൊതുജനങ്ങൾക്കായി തുറന്നു നൽകിയിട്ടുണ്ട്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം അനുവദിക്കുക. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഓൺലൈൻ ബുക്കിംഗ് മാത്രമാണ് ഉണ്ടാകുക.

11 വ്യത്യസ്‌ത ഇനങ്ങളിലായി പതിനായിരത്തിലധികം ടുലിപ് പൂക്കളാണ് മുഗൾ ഗാർഡനിലെ പ്രധാന ആകർഷണം. ഇവ അടുത്ത മാർച്ച് മാസം വരെ വാടാതെ നിൽക്കുകയും ചെയ്യും. ചുവപ്പ്, മഞ്ഞ, ഓറഞ്ച്, വെള്ള, വയലറ്റ് തുടങ്ങിയ നിറങ്ങളിൽ വിവിധതരം പൂക്കളാണ് ഇവിടെ സഞ്ചാരികളെ വരവേൽക്കുന്നത്.

15 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന മുഗൾ ഗാർഡനിൽ ബ്ളാക്ക് റോസ് അടക്കം വിവിധയിനം റോസ് ഇനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗം കൂടിയായ മുഗൾ ഗാർഡൻ മാറിമാറി വരുന്ന രാഷ്‌ട്രപതിമാരാണ് പരിപാലിച്ചു പോരുന്നത്. കൂടാതെ ഗാർഡൻ സന്ദർശിക്കാനായി നിരവധി സഞ്ചാരികൾ എത്തുകയും ചെയ്യും. ഇത്തവണ മാർച്ച് 15ആം തീയതി വരെയാണ് മുഗൾ ഗാർഡൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.

Read also: ദുരുദ്ദേശത്തോടെയുള്ള പ്രസ്‌താവന വേണ്ട; ഹിജാബ് വിഷയത്തിലെ യുഎസ് പ്രതികരണത്തിൽ ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE