‘വിമണ്‍ ഓഫ് ദ ഇയര്‍’ ശൈലജ ടീച്ചർക്ക് നൽകുന്നത് എന്തടിസ്‌ഥാനത്തില്‍; ശോഭ സുരേന്ദ്രന്‍

By Desk Reporter, Malabar News
Shobha Surendran_Malabar News
Ajwa Travels

എറണാകുളം: വോഗ് മാഗസിന്‍ അവാർഡായ ‘വിമണ്‍ ഓഫ് ദ ഇയര്‍ 2020’ ന് സംസ്‌ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അർഹത നേടിയത് എന്തിന്റെ അടിസ്‌ഥാനത്തിലാണ് എന്നറിയാൻ ആഗ്രഹമുണ്ടെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.

ഒരു സ്‌ത്രീക്ക് ലഭിക്കുന്ന അംഗീകാരത്തില്‍ അവരെ അനുമോദിക്കുന്നതിന് രാഷ്‌ട്രീയ ആശയങ്ങൾ തടസമാകരുതെന്ന് വിശ്വസിക്കുന്ന ഒരു എളിയ പൊതു പ്രവര്‍ത്തകയാണ് താനെന്നും എന്നാല്‍ ലഭിക്കുന്ന പുരസ്‌ക്കാരം രാഷ്‌ട്രീയ കാരണങ്ങളാല്‍ ആണെങ്കില്‍ അതിന്റെ വസ്‌തുത മനസിലാക്കണം എന്ന അടിസ്‌ഥാന യുക്‌തിയാണ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ തന്റെ സാമൂഹിക മാദ്ധ്യമത്തിൽ കുറിക്കുന്നു.

ഇന്നും 3593 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്‌ഥാന ആരോഗ്യമന്ത്രി ആയതിനാലോ? അതോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ആംബുലന്‍സില്‍, തടയാമായിരുന്ന ഒരു ലൈംഗീക അതിക്രമത്തില്‍ പാലിച്ച നിഷ്‌ക്രിയത്വത്തിനോ? സ്വന്തം മണ്ഡലത്തിൽ ചികിൽസ കിട്ടാതെ രോഗികൾ മരിക്കുന്നത് നോക്കി നിന്നതിനോ? ചികിൽസ തേടിയെത്തിയ രോഗിയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയതിനോ?

തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുന്ന ശോഭാസുരേന്ദ്രൻ തുടർന്ന് പറയുന്നു; രാജാവിന് പ്രാണഭയം ഉണ്ടാകുമ്പോൾ സ്‌ത്രീകളെ പടക്ക് മുന്നിൽ നിർത്തുന്ന കഥകൾ കേട്ടിട്ടുണ്ട്. സ്‌ത്രീകളെ ഉപദ്രവിക്കില്ല എന്ന യുദ്ധപ്രമാണം ശത്രുപക്ഷം പാലിക്കും എന്ന വിശ്വാസമാണ് ആ നീക്കത്തിന് പിന്നിൽ.

Most Read: മാദ്ധ്യമ വിചാരണ; റിപ്പബ്‌ളിക് ടിവിക്കും ടൈംസ് നൗവിനും നോട്ടീസയച്ച് ഡെല്‍ഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE