മാദ്ധ്യമ വിചാരണ; റിപ്പബ്‌ളിക് ടിവിക്കും ടൈംസ് നൗവിനും നോട്ടീസയച്ച് ഡെല്‍ഹി ഹൈക്കോടതി

By Syndicated , Malabar News
Meadia trail issue_Republic tv_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ ഡെല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. സിനിമാ വ്യവസായത്തിനെതിരെ നിരുത്തരവാദപരവും അവഹേളനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും സിനിമാ താരങ്ങള്‍ക്കെതിരായ മാദ്ധ്യമ വിചാരണ നടത്തുന്നതില്‍ നിന്നും തടയണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് സംവിധായകരും നിര്‍മാതാക്കളും സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നോട്ടീസയച്ചത്.

സമൂഹ മാദ്ധ്യമങ്ങളിലോ ടിവിയിലോ ഇത്തരത്തിലുള്ള ഉള്ളടക്കം നല്‍കുന്നില്ലെന്നു ഉറപ്പുവരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങളില്‍ നിന്നും നിഷ്‌പക്ഷത പ്രതീക്ഷിക്കുന്നതായും കോടതി വ്യക്‌തമാക്കി. റിപബ്‌ളിക് ടിവിയുടെ അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗവിന്റെ രാഹുല്‍ ശിവ്ശങ്കര്‍, നവിക കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

നാല് സിനിമ വ്യവസായ അസോസിയേഷനുകളും 34 പ്രൊഡ്യൂസര്‍മാരും ചേര്‍ന്നാണ് ഹരജി നല്‍കിയത്. കരണ്‍ ജോഹര്‍, യഷ് രാജ്, ആമിര്‍ ഖാന്‍, ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടേത് അടക്കമുള്ള നിര്‍മാണ കമ്പനികള്‍ കേസില്‍ ഭാഗമായിരുന്നു. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡ് മുഴുവന്‍ മയക്കുമരുന്നിന് അടിമകളാണെന്നും നിന്ദ്യരാണെന്നുമൊക്കെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി.

Read also: അമേരിക്കയില്‍ സംഭവിച്ചത് ഇന്ത്യയിലും ആവര്‍ത്തിക്കും; മെഹ്ബൂബ മുഫ്‌തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE