കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; നാല് പേർ കുടുങ്ങി കിടക്കുന്നതായി സൂചന

By Trainee Reporter, Malabar News
mud collapse in Kalamassery
കളമശ്ശേരിയിൽ മണ്ണിടിഞ്ഞു വീണ് ഉണ്ടായ അപകടം
Ajwa Travels

കൊച്ചി: കളമശ്ശേരിയിൽ മണ്ണിടിഞ്ഞു വീണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. നാല് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കളമശ്ശേരിയിൽ നെസ്‌റ്റ്‌ ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക്‌സ് സിറ്റി നിർമാണം നടക്കുന്ന സ്‌ഥലത്താണ് അപകടം ഉണ്ടായത്.

കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞു തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടം ഉണ്ടായത്. അഞ്ചുപേർ കുഴിക്കുള്ളിൽ കുടുങ്ങി കിടക്കുന്നതായി നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഒരാളുടെ മൃതദേഹം ഫയർഫോഴ്‌സ് പുറത്തെടുത്തു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പോലീസും അറിയിച്ചു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നത്. സ്‌ഥലത്ത്‌ വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്താണ് രക്ഷാപ്രവർത്തനം. അതേസമയം, കുടുങ്ങി കിടക്കുന്നവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

Most Read: വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടി; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE