കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം ആത്‌മവിശ്വാസത്തിലാണ് എന്ന് കെകെ രമ. യുഡിഎഫിന്റെ ശക്‌തമായ പിന്തുണയുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് രമ പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളും നല്ല പിന്തുണയാണ് തരുന്നത്. സിപിഎമ്മിന്റെ വോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന് ആത്‌മവിശ്വാസമുണ്ട്. വടകരയുടെ വികസനമാണ് മുന്നോട്ടുവെക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന്. കൊലപാതക രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്ന സന്ദേശം മണ്ഡലത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Also Read: മാവോയിസ്‌റ്റ് ഭീഷണി; കനത്ത സുരക്ഷയിൽ പോളിങ് ബൂത്തുകൾ