പെട്രോൾ പമ്പിൽ ബൈക്കിന് തീ പിടിച്ച് ഒരാൾക്ക് പൊള്ളലേറ്റു

By News Desk, Malabar News

കോഴിക്കോട്: കോവൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. അപകടത്തിൽ ചേവായൂർ സ്വദേശി വിശാഖിന് പൊള്ളലേറ്റു. ചേവായൂർ സ്വദേശി ഹാരിസ് ഇബ്രാഹിമിന്റെ ബൈക്കിനാണ് തീ പിടിച്ചത്. ശനിയാഴ്‌ച രാവിലെ ആറരയോടെയാണ് സംഭവം.

ബൈക്കിൽ പെട്രോൾ അടിച്ച ശേഷം തുക വാങ്ങുന്നതിനായി കാത്തുനിൽക്കവേ പിറകിൽ വന്ന വിശാഖിന്റെ ബൈക്കിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്ന് ഹാരിസിന്റെ ബൈക്കിന് തീ പിടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ, ഹാരിസ് പൊള്ളലേൽക്കാതെ രക്ഷപെട്ടു. വിശാഖിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിമാട് കുന്ന് ഫയർ സ്‌റ്റേഷനിൽ നിന്ന് അഗ്‌നിശമന സേന എത്തുന്നതിന് മുമ്പ് തന്നെ പെട്രോൾ പമ്പിലെ സംവിധാനങ്ങൾ ഉപയോഗിച്ച് തീ കെടുത്തിയിരുന്നു. അതിനാൽ, വലിയ ദുരന്തം ഒഴിവായി.

Also Read: പാലാരിവട്ടം അഴിമതി; തിരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി വിജിലൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE