‘അഴിമതിക്കെതിരെ ഒരു വോട്ട്’; പുതിയ മുദ്രാവാക്യവുമായി മുല്ലപ്പള്ളി

By Staff Reporter, Malabar News
Mullappalli Ramachandran_Malabar news
Ajwa Travels

തിരുവനന്തപുരം: ‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ നേരിടാനുള്ള ആയുധമെന്ന് വ്യക്‌തമാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ മുന്നണികള്‍ തമ്മിലുള്ള പോര് മുറുകുകയാണ്.

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടെന്നും പിആര്‍ ഏജന്‍സിയെ ഉപയോഗിച്ചു കൊണ്ട് നഷ്‌ടപ്പെട്ട ഇമേജ് വര്‍ധിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നും കെപിസിസി അദ്ധ്യക്ഷന്‍ ആരോപിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച സ്‌ഥാനാര്‍ഥികളെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കും. മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ സ്‌ഥാനങ്ങളില്‍ പാര്‍ട്ടിയാണ് തീരുമാനം എടുക്കുക.

സ്വയം സ്‌ഥാനം പ്രഖ്യാപിക്കുന്നവരെ അയോഗ്യരാക്കും. പിന്നീട് അവരെ പാര്‍ട്ടിയില്‍ എടുക്കില്ലെന്നും മുല്ലപ്പള്ളി വ്യക്‌തമാക്കി. വിമതരെ പ്രോല്‍സാഹിപ്പിക്കില്ല. വിവിധ സാമൂഹിക സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Read Also: ‘ഇത് സുവര്‍ണാവസരം’; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ പ്രതികരണവുമായി ജലീല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE