കഞ്ചാവ് കടത്ത്; ജില്ലയിൽ യുവാവ് പോലീസ് പിടിയിൽ

By Team Member, Malabar News
Ganja Arrest In Malappuram
Representational image
Ajwa Travels

മലപ്പുറം : ജില്ലയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പൂക്കോട്ടുംപാടം പായമ്പാടം പുതിയത്ത് ഷാനവാസ്(32) ആണ് അറസ്‌റ്റിലായത്‌. കാറിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഷാനവാസ് പൂക്കോട്ടുപാടം പോലീസിന്റെ പിടിയിലായത്.

നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ എബ്രഹാമിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി അറസ്‌റ്റിലായത്. 21.50 കിലോ കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തത്. അമരമ്പലം സൗത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ എസ്‌ഐ പികെ അബ്‌ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ് ചെയ്‌തത്‌.

ഈ മേഖലയിലുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിനായി ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. നേരത്തെ 10 കിലോ കഞ്ചാവ് കടത്തിയതിന്റെ പേരിൽ ഇയാൾക്കെതിരെ എക്‌സൈസ്‌ കേസും നിലനിൽക്കുന്നുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.

Read also : ‘ബഹുമാനിച്ചില്ല’; കൊല്ലത്ത് ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE