‘നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു’; ഉമ്മൻ ചാണ്ടി

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ പ്രശ്​നമുണ്ടെന്ന്​ കോൺഗ്രസ്​ നേതാവ്​ ഉമ്മൻ ചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ്​ എടുക്കുന്ന ഏത്​ തീരുമാനവും അംഗീകരിക്കും. രാഹുലുമായുള്ള കൂടിക്കാഴ്‌ചയിൽ പൂർണ തൃപ്​തിയുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം എഐസിസി ജനറൽ സെക്രട്ടറി പദം രാജിവെയ്‌ക്കുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. പാർട്ടിയിൽ സമ്പൂർണ അഴിച്ചു പണിയുണ്ടാകുമോയെന്ന ചോദ്യത്തിന്​ അക്കാര്യത്തിൽ ചർച്ച ചെയ്​ത്​ തീരുമാനം എടുക്കുമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി.

കോൺഗ്രസിലെ നേതൃമാറ്റത്തിൽ ഉമ്മൻ ചാണ്ടിക്കും രമേശ്​ ചെന്നിത്തലക്കും അതൃപ്​തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. തുടർന്ന്​ ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും കോൺഗ്രസ്​ ദേശീയ നേതൃത്വം ഡെൽഹിയിലേക്ക്​ വിളിച്ചു വരുത്തി ചർച്ച നടത്തുകയായിരുന്നു.

Malabar News: പാലക്കാട്-പറമ്പിക്കുളം ബസ് സർവീസ്; നിലച്ചിട്ട് 16 മാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE