ഓണകിറ്റ് ക്രമക്കേട്; വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ്’ ആരംഭിച്ചു

By Team Member, Malabar News
Malabarnews_onam kit
Representational image
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഓണകിറ്റ് വിതരണ പദ്ധതിയില്‍ ക്രമക്കേട് നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് ‘ നടപ്പിലാക്കി വിജിലന്‍സ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി.റേഷന്‍ കടകളിലും മാവേലി സ്റ്റോറുകളിലുമാണ് പരിശോധന നടത്തിയത്.

സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മിന്നല്‍ പരിശോധന.കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഓണകിറ്റ് വിതരണ പദ്ധതിയില്‍ തിരിമറി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് ‘ ആരംഭിച്ചതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE