ഓറിയോ ബിസ്‌ക്കറ്റ് ഹലാൽ; വിശദീകരണവുമായി യുഎഇ

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഓറിയോ ബിസ്‌ക്കറ്റ് ചരക്കുകളും പരിശോധിച്ചു അവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തിയതായും അതോറിറ്റി വ്യക്‌തമാക്കി

By Trainee Reporter, Malabar News
Oreo biscuits falsely advertised as halal
Representational Image
Ajwa Travels

അബുദാബി: ഓറിയോ ബിസ്‌ക്കറ്റിൽ ആൽക്കഹോൾ അംശവും പന്നിക്കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന പ്രചരണത്തിന് വിശദീകരണവുമായി യുഎഇ അധികൃതർ രംഗത്ത്. ബിസ്‌ക്കറ്റിൽ പന്നിക്കൊഴുപ്പും ആൽക്കഹോൾ അംശവും അടങ്ങിയിട്ടുണ്ട് എന്നത് വ്യാജ പ്രചരണം ആണെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.

സോഷ്യൽ മീഡിയ പ്രചരണം വ്യാപകമായതോടെയാണ് വിശദീകരണവുമായി യുഎഇ അധികൃതർ രംഗത്തെത്തിയത്. ”ഓറിയോ ബിസ്‌ക്കറ്റിൽ ആൽക്കഹോൾ അംശവും പന്നിക്കൊഴുപ്പും അടങ്ങിയിരിക്കുന്നതിനാൽ അവ ‘ഹലാൽ’ (ഇസ്‌ലാമികമായി അനുവദനീയം) അല്ലെന്ന് അടുത്തിടെ പ്രചരിച്ചിരുന്നു. ഇത് തെറ്റാണെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു”-മന്ത്രാലയം പറഞ്ഞു.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഓറിയോ ബിസ്‌ക്കറ്റ് ചരക്കുകളും പരിശോധിച്ചു അവയുടെ രേഖകൾ ഉറപ്പ് വരുത്തിയതായും അതോറിറ്റി വ്യക്‌തമാക്കി. സോഷ്യൽ മീഡിയയിൽ ഇത്തരം വാർത്തകൾ പ്രചരിച്ചത് ശ്രദ്ധയിൽ പെട്ടതോടെയാണ് അധികാരികൾ അവ പരിശോധനക്ക് വിധേയമാക്കിയത്. അതേസമയം, ആൽക്കഹോൾ, പന്നിക്കൊഴുപ്പ് ഡെറിവേറ്റിവുകൾ എന്നിവയൊന്നും ബിസ്‌ക്കറ്റിൽ അടങ്ങിയിട്ടില്ലെന്ന് കമ്പനി അധികൃതരും അറിയിച്ചു.

ഉൽപ്പന്നത്തിന്റെ ലബോറട്ടറി പരിശോധനയുടെ ഫലം പുറത്ത് വന്നപ്പോൾ വ്യാജ പ്രചാരണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. ഈ ഉൽപ്പന്നങ്ങൾ യുഎഇ സ്‌റ്റാൻഡേർഡിൽ നിഷ്‌കർഷിക്കുന്ന നിരോധനങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

Most Read: സ്വവർഗ വിവാഹം ഇന്ത്യയിൽ നിയമവിധേയം ആക്കണമെന്ന് ഹരജി; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE