അമിതവേഗത; മലപ്പുറത്ത് സ്വകാര്യ ബസ് അഴുക്കുചാലിലേക്ക് മറിഞ്ഞു

By Trainee Reporter, Malabar News
palakkad accident
Ajwa Travels

മലപ്പുറം: വിളയൂരിൽ സ്വകാര്യ ബസ് അപകടത്തിൽപെട്ടു. അമിതവേഗത്തിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് അഴുക്കു ചാലിലേക്ക് ചെരിയുകയായിരുന്നു. വിളയൂർ യുപി സ്‌കൂളിന് മുന്നിൽ ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം. അപകടത്തിൽ ആർക്കും സാരമായ പരിക്കുകൾ ഇല്ല.

പട്ടാമ്പിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപെട്ടത്. ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും അഴുക്കുചാലിലേക്ക് പാഞ്ഞിറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഒരു വശത്തെ ടയർ ചാലിൽ കുടുങ്ങിയാണ് ബസ് ചെരിഞ്ഞത്. തലനാരിഴയ്‌ക്കാണ് വൻ അപകടം ഒഴിവായത്.

Most Read: ഇരട്ടപ്രഹരമായി പണിമുടക്ക്; കെഎസ്‌ആർടിസിക്ക് നഷ്‌ടം മൂന്ന് കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE