കശ്‌മീരിനെക്കൂടി ഉള്‍ക്കൊള്ളിച്ച് മൊബൈല്‍ ശൃംഖല; ഇന്ത്യന്‍ വിലക്ക് നേരിടാന്‍ പാകിസ്‌ഥാന്‍

By News Desk, Malabar News
MalabarNews_mobile tower
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: ജമ്മു കശ്‌മീരിനെക്കൂടി പരിധിയില്‍ വരുത്തുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍ കവറേജ് വര്‍ധിപ്പിക്കാന്‍ പാകിസ്‌ഥാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. താഴ്‌വരയിലേക്കു നുഴഞ്ഞ് കയറുന്ന പാക്ക് പരിശീലനം നേടിയ ഭീകരരെ സഹായിക്കാന്‍ ഇത് സഹായിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജമ്മു കശ്‌മീരില്‍ പോസ്‌റ്റ് പെയ്‌ഡ് മൊബൈല്‍ ഉപയോഗം മാത്രമേ അനുവദിച്ചിട്ടുള്ളൂ.

ഇപ്പോഴുള്ള മൊബൈല്‍ ടവറുകളുടെ ശേഷി വര്‍ധിപ്പിക്കുകയും ഒരു വര്‍ഷമായി പുതിയവ പണിയുകയുമാണ് പാകിസ്‌ഥാന്‍ ചെയ്യുന്നതെന്നു ഡല്‍ഹിയിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്‌തു. നിലവിലെ ടെലിഫോണ്‍ ശൃംഖല ശക്‌തിപ്പെടുത്തി, കശ്‌മീരിലേക്കു നുഴഞ്ഞ് കയറിയ ഭീകരരെ സഹായിക്കാനും ഭാവിയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയേക്കാവുന്ന ആശയ വിനിമയ വിലക്കുകള്‍ മുന്‍കൂട്ടി കണ്ടുമുള്ള നീക്കമാണ് പാകിസ്‌ഥാന്‍ നടത്തുന്നതെന്നാണു റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ് 5ന് ജമ്മു കശ്‌മീരില്‍ 370-ാം അനുഛേദം റദ്ദാക്കി ആശയ വിനിമയ സംവിധാനങ്ങളെല്ലാം ഇന്ത്യ വിഛേദിച്ചപ്പോള്‍ നടപടിക്കെതിരെ കാര്യമായ പ്രതിഷേധം രൂപീകരിക്കാന്‍ പാകിസ്‌ഥാനു കഴിഞ്ഞില്ല. ഈ പശ്‌ചാത്തലത്തില്‍ ഇന്ത്യന്‍ സുരക്ഷാ സേനക്ക് തടയാനാകാത്ത പാക്ക് ടെലികോം സേവനങ്ങള്‍ കശ്‌മീരികള്‍ ഉപയോഗിക്കണം എന്നതാണ് പാകിസ്‌ഥാന്റെ ആഗ്രഹം. പാക്ക് പദ്ധതി നടപ്പാവുകയാണെങ്കില്‍ ഇന്ത്യന്‍ ടെലിഫോണ്‍ കമ്പനികള്‍ക്ക് പകരമായി കശ്‌മീരികള്‍ക്ക് പാക്ക് കമ്പനികളുടെ സേവനങ്ങളും ഉപയോഗിക്കാനാകും.

Read Also: ജമ്മുവില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു

ഇതോടൊപ്പം മുസഫറാബാദിനും അപ്പര്‍ നീലത്തിനും ഖുയ്‌റാറ്റക്കും സമീപമുള്ള ലവാത്തിലെ ടിവി ടവറുകളുടെ സിഗ്‌നല്‍ ശക്‌തി വര്‍ധിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ വന്നാല്‍ ജമ്മു കശ്‌മീരില്‍ ഉടനീളം ടിവി കവറേജും പാക്ക് സൈന്യത്തിനു ലഭിക്കുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE