പാലക്കാട്: പേഴുങ്കരയിൽ വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്ത് വീട്ടിൽ ഹൗസിയ ആണ് (38) മരിച്ചത്. ഇന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം. 13 വയസുകാരനായ മകനുമൊന്നിച്ചാണ് ഹൗസിയ താമസിച്ചിരുന്നത്. വൈകിട്ട് മകൻ പുറത്ത് കളിക്കാൻ പോയ സമയത്താണ് സംഭവം.
ഏഴ് മണിയോടെ സഹോദരനെത്തി നോക്കിയപ്പോഴാണ് അടുക്കളയിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ ഹൗസിയയെ കണ്ടെത്തിയത്. സംഭവത്തിൽ ടൗൺ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Most Read: സുരക്ഷ ഉറപ്പാക്കും; നാളെ പെട്രോൾ പമ്പുകൾ തുറക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ