പാലക്കാട്: കോട്ടായി ചേന്ദങ്കാട് പല്ലൂർ കാവിൽ അമ്മയും മകനും മരിച്ച നിലയിൽ. ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരെയാണ് രാവിലെ ഏഴോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വീട്ടിലും മകൻ വീടിന് സമീപത്തെ വളപ്പിലെ മരത്തിലും തൂങ്ങിമരിച്ച നിലയിലായിരുന്നു.
ചിന്ന മൂന്ന് ദിവസമായി പനി ബാധിച്ചു കോട്ടായിയിലെ സ്വകാര്യ ക്ളിനിക്കിൽ ചികിൽസയിൽ ആയിരുന്നു. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാൽ മാത്രമേ ചിന്നയുടെ മരണകാരണം വ്യക്‌തമാകൂ എന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്‌ധർ സ്‌ഥലത്തെത്തി പരിശോധന നടത്തി.
Most Read| വൈദ്യുതി പ്രതിസന്ധി; രാത്രിയിലെ നിരക്ക് കൂട്ടും, പകൽ കുറയ്‌ക്കും- കെ കൃഷ്‌ണൻകുട്ടി